ശ്രീകണ്ഠപുരം: കര്‍ണാടക വനാതിര്‍ത്തിയിലെ കൃഷിയിടങ്ങളില്‍ വന്യമൃഗശല്യം രൂക്ഷമായതോടെ കാര്‍ഷിക വിളകള്‍ സംരക്ഷിക്കാന്‍ കര്‍ഷകര്‍ പാടുപെടുന്നു. വായ്പയെടുത്തും മറ്റും ആരംഭിക്കുന്ന കാര്‍ഷിക വിളകള്‍ വന്യജീവികളുടെ അക്രമത്തില്‍നിന്നും സംരക്ഷിക്കാന്‍ ലക്ഷങ്ങള്‍ ചെലവാക്കി പ്ളാസ്റ്റിക് വലകള്‍ വാങ്ങി വേലികെട്ടുകയാണ് കര്‍ഷകര്‍. ഹ്രസ്വകാല വിളകളായ കപ്പ, ചേമ്പ്, ചേന, കാച്ചില്‍ മറ്റു പച്ചക്കറികള്‍ എന്നിവയുള്ള സ്ഥലങ്ങളിലാണ് കാട്ടുപന്നിയും മറ്റും ദിനംപ്രതി കയറിവന്ന് വിളകള്‍ പൂര്‍ണമായും നശിപ്പിക്കുന്നത്. കാട്ടാനയും കൂടി ഇറങ്ങുന്നതോടെ വേലിപോലും കാണില്ളെന്ന് മാത്രമല്ല വാഴ, തെങ്ങ്, റബര്‍ തുടങ്ങിയ വിളകള്‍ക്കും നാശമാണുണ്ടാവുന്നത്. രാത്രികാലങ്ങളില്‍ കൂട്ടമായത്തെുന്ന പന്നികള്‍ മണ്ണും വിളകളും കുത്തിമറിച്ച് നശിപ്പിക്കുകയാണ് ചെയ്യുന്നത്. ചെറിയ റബര്‍തൈകളും അടിയില്‍ കിഴങ്ങുണ്ടെന്ന ധാരണയില്‍ കുത്തിമറിച്ച് നശിപ്പിക്കുന്നുണ്ട്. നേരത്തേ തോക്കുകള്‍ ഉപയോഗിച്ച് പന്നിയെ കൊല്ലുന്ന രീതി കര്‍ഷകര്‍ സ്വീകരിച്ചിരുന്നെങ്കിലും വന്യമൃഗ വേട്ട നിരോധിച്ചതിനാല്‍ സ്വന്തം വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നിയെയുള്‍പ്പെടെ ഒന്നും ചെയ്യാനാവാതെ നോക്കിനില്‍ക്കേണ്ട ഗതികേടാണ് കുടിയേറ്റ കര്‍ഷകര്‍ക്കുള്ളത്. നോട്ട് പ്രതിസന്ധിയിലും വിളകള്‍ക്ക് വില കൃത്യമായി ലഭിക്കാത്തതും ഏറെ ദുരിതത്തിലാക്കിയ കര്‍ഷകര്‍ വിളകള്‍ സംരക്ഷിക്കാന്‍ ഏക്കറുകണക്കിന് കൃഷിയിടങ്ങള്‍ക്ക് ചുറ്റും വേലി നിര്‍മിക്കാന്‍ ബാധ്യത ഏറെയുണ്ടാവുന്നുണ്ട്. വന്‍തുക മുടക്കി പ്ളാസ്റ്റിക് വലകള്‍ വാങ്ങി മൂന്നടിയോളം ഉയരത്തിലുള്ള വേലികളാണ് കര്‍ഷകര്‍ ഒരുക്കുന്നത്. സാമഗ്രികളുടെ ചെലവും പണിക്കൂലിയുമുള്‍പ്പെടെ ലക്ഷങ്ങള്‍ പല കര്‍ഷകര്‍ക്കും ചെലവാകുന്നുണ്ടെങ്കിലും ഇതിനൊന്നും സര്‍ക്കാര്‍ സബ്സിഡിയോ മറ്റ് സഹായങ്ങളോ ലഭിക്കില്ളെന്നാണ് സ്ഥിതി. രാത്രിയില്‍ വേലികള്‍ ചാടിക്കടന്ന് കൃഷിയിടത്തിലത്തൊന്‍ പന്നികള്‍ക്കാവില്ളെങ്കിലും ഇരതേടിയിറങ്ങുന്ന കുറുക്കന്മാര്‍ വേലിയുടെ പ്ളാസ്റ്റിക് വല കടിച്ചുമുറിക്കുന്നതിനാല്‍ അത്തരം ദ്വാരങ്ങളിലൂടെ പന്നിയും കൃഷിയിടങ്ങളിലേക്ക് കടക്കുന്നുണ്ട്. കൃഷി നശിപ്പിക്കുന്ന പന്നികളെ കൊല്ലാന്‍ കര്‍ശനവ്യവസ്ഥകളോടെ കര്‍ഷകര്‍ക്ക് വനംവകുപ്പ് അനുമതി നല്‍കിയിരുന്നെങ്കിലും നിയമത്തിന്‍െറ നൂലാമാലകള്‍ നിലനില്‍ക്കുന്നതിനാല്‍ കര്‍ഷകര്‍ അതിന് തയാറായിട്ടില്ല. വിളവെടുപ്പിന് മുന്നേ ഭക്ഷ്യവിളകള്‍ നശിപ്പിക്കാനത്തെുന്ന പന്നിക്കൂട്ടങ്ങളില്‍ ഗര്‍ഭം ധരിച്ചവരെയും പ്രായപൂര്‍ത്തിയാവാത്തതിനെയും കണ്ടത്തെി മറ്റുള്ളവയെ മാത്രമേ കൊല്ലാവൂ. മുന്‍കൂട്ടി അനുമതി വാങ്ങിയശേഷം കൊല്ലുന്ന പന്നിയെ വനംവകുപ്പധികൃതരുടെ മുന്നിലത്തെിച്ച് മൃഗഡോക്ടര്‍ പോസ്റ്റ്മോര്‍ട്ടം നടത്തുകയും പിന്നീട് മണ്ണെണ്ണയൊഴിച്ച് കത്തിച്ച് മറവുചെയ്യണമെന്നുമാണ് കര്‍ഷകര്‍ക്ക് വേണ്ടിയുണ്ടാക്കിയ നിയമം. ഗത്യന്തരമില്ലാതെ പലരും അതിര്‍ത്തിമേഖലയിലെ ഇത്തരം കൃഷി ഉപേക്ഷിച്ചു. വേലി പരീക്ഷണവും സാമ്പത്തിക ബാധ്യതയായതോടെ കശുമാവ് കൃഷിയാണ് പലരും പരീക്ഷിക്കുന്നത്. മലമടക്കുകളില്‍നിന്ന് ഇത്തരം വിളകള്‍ ലഭിക്കാത്തതിനാല്‍ ടൗണുകളില്‍പോലും മറുനാടന്‍ വിളകള്‍ ആശ്രയിക്കേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.