കശ്മീരില്‍ കൊല്ലപ്പെട്ട സൈനികന് യാത്രാമൊഴി

മട്ടന്നൂര്‍: കശ്മീരിലെ പാംപോറില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ മട്ടന്നൂര്‍ കൊടോളിപ്രം ചക്കോലക്കണ്ടി വീട്ടില്‍ സി. രതീഷിന്(35) നാടിന്‍െറ യാത്രാമൊഴി. ശ്രീനഗറിലെ ബദാമി ബാഗ് കന്‍േറാണ്‍മെന്‍റില്‍ ജമ്മു കശ്മീര്‍ പൊലീസ്, സി.ആര്‍.പി.എഫ്, ബി.എസ്.എഫ്, എസ്.എസ്.ബി എന്നിവയുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങിയശേഷം തിങ്കളാഴ്ച രാവിലെ 9.20ന് ഭൗതികശരീരം കരിപ്പൂര്‍ വിമാനത്താവളത്തിലത്തെിച്ചു. ടെറിട്ടോറിയല്‍ ആര്‍മി കേണല്‍ എ.ഡി. അകിലേ, സൈനിക വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിനിധി ജോഷി ജോസ്, കണ്ണൂരില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നുമുള്ള പ്രത്യേക സൈനിക വിഭാഗം എന്നിവരുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ ഗാര്‍ഡ്ഓഫ് ഓണര്‍ നല്‍കി. തുടര്‍ന്ന് റോഡുമാര്‍ഗം 12.20ഓടെ മാഹിയിലത്തെിച്ച് അവിടെനിന്ന് എ.എന്‍. ഷംസീര്‍ എം.എല്‍.എ, ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി ആംബുലന്‍സില്‍ സൈനിക അകമ്പടിയോടെ ഉച്ചക്ക് 1.30നാണ് മട്ടന്നൂരില്‍ എത്തിച്ചത്. തുറന്ന സൈനിക വാഹനത്തില്‍ കയറ്റിയ ഭൗതികശരീരം മട്ടന്നൂരിനടുത്തകൊടോളിപ്രത്തെ വീടിനുസമീപം പ്രത്യേകം സജ്ജീകരിച്ച മൈതാനിയില്‍ രണ്ടുമണിയോടെ പൊതുദര്‍ശനത്തിനുവെച്ചു. കൂടാളി പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. നൗഫല്‍, ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍, മട്ടന്നൂര്‍ എസ്.ഐ എം.പി. വിനീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ തന്നെ പൊതുദര്‍ശന സ്ഥലം ക്രമീകരിച്ചിരുന്നു. വൈകീട്ട് മൂന്നരമണിയോടെ പൂര്‍ണ ഒൗദ്യോഗിക ബഹുമതികളോടെ വീട്ടുപറമ്പില്‍ സംസ്കരിച്ചു. ലെഫ്റ്റനന്‍റ് ജനറല്‍ വി.കെ. ആനന്ദ് ഒൗദ്യോഗിക ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ജില്ലക്കകത്തും പുറത്തും നിന്നുമായി ധീരജവാന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ എത്തിയിരുന്നു. തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സര്‍ക്കാറിനുവേണ്ടി റീത്ത് സമര്‍പ്പിച്ചു. ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലി, പി.കെ. ശ്രീമതി എം.പി, ഇ.പി. ജയരാജന്‍ എം.എല്‍.എ, മുന്‍ മന്ത്രി കെ. സുധാകരന്‍, മുന്‍ എം.എല്‍.എമാരായ പി.സി. വിഷ്ണുനാഥ്, എ.പി. അബ്ദുല്ലക്കുട്ടി, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ്, മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ കെ. ഭാസ്കരന്‍, ഇരിട്ടി നഗരസഭ ചെയര്‍മാന്‍ പി.പി. അശോകന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പി. ജയരാജന്‍, സതീശന്‍ പാച്ചേനി, സത്യപ്രകാശ്, അബ്ദുല്‍ കരീം ചേലേരി, താജുദ്ദീന്‍ മട്ടന്നൂര്‍, കെ.കെ. രാമചന്ദ്രന്‍, പി.കെ. കൃഷ്ണദാസ്, വത്സന്‍ തില്ലങ്കേരി, എം.വി. ജയരാജന്‍, ചന്ദ്രന്‍ തില്ലങ്കേരി, വി.കെ. അബ്ദുല്‍ഖാദര്‍ മൗലവി, പി. കുഞ്ഞിമുഹമ്മദ്, കെ. സുരേന്ദ്രന്‍, അബ്ദുറഹിമാന്‍ കല്ലായി, അഡ്വ. സജി ജോസഫ്, അഡ്വ. റഷീദ് കവ്വായി, പി. സത്യപ്രകാശ്, കെ. രഞ്ജിത്ത്, ബിജു ഏളക്കുഴി, കെ.സി. മനോജ്, സി.വി. വിജയന്‍ മാസ്റ്റര്‍, പി. പുരുഷോത്തമന്‍, കെ.പി. രമേശന്‍, രാജേഷ് പ്രേം, വി.ആര്‍. ഭാസ്കരന്‍, ഡി. മുനീര്‍, പള്ളിപ്രം പ്രസന്നന്‍, പി.വി. ചന്ദ്രന്‍, എം.കെ. അബ്ദുറഹ്മാന്‍, പി. അബൂബക്കര്‍, പി. കുഞ്ഞിമുഹമ്മദ്, കൃഷ്ണകുമാര്‍ കാഞ്ഞിലേരി, സൈനികന്‍ മനേഷ് അഴീക്കോട് എന്നിവര്‍ വീട്ടിലത്തെി അനുശോചനം രേഖപ്പെടുത്തി. ശനിയാഴ്ച ശ്രീനഗര്‍ പാംപോറിലെ കദ്ലാബലില്‍ ജനസാന്ദ്രതയേറിയ പ്രദേശത്ത് സൈനിക ഉദ്യോഗസ്ഥരുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്കില്‍വന്ന ഭീകരര്‍ നടത്തിയ ആക്രമണത്തിലാണ് രതീഷും മഹാരാഷ്ട്ര സ്വദേശി സൗരവ് നന്ദകുമാറും (33) ഝാര്‍ഖണ്ഡ് സ്വദേശി ശശികാന്ത് പാണ്ഡേയും (24) കൊല്ലപ്പെട്ടത്. ജമ്മുവില്‍നിന്ന് ശ്രീനഗറിലേക്കു പോവുകയായിരുന്ന സൈനിക വാഹന വ്യൂഹത്തിനുനേരെ ഭീകരര്‍ തുടരെ വെടിയുതിര്‍ക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.