നടുവില്‍: വിവാദമായ പാലക്കയം തട്ടില്‍ റവന്യൂവകുപ്പ് അധികൃതര്‍ സന്ദര്‍ശനം നടത്തി. ഡെപ്യൂട്ടി കലക്ടര്‍, അഡീഷനല്‍ തഹസില്‍ദാര്‍, വില്ളേജ് ഓഫിസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച ഉച്ചയോടെ പാലക്കയത്ത് എത്തിയത്. പാലക്കയം തട്ടിലെ ഭൂമി കൈയേറ്റ വിവാദത്തെക്കുറിച്ച് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ‘മാധ്യമം’ ലൈവ് റിപ്പോര്‍ട്ട് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സന്ദര്‍ശനം. സ്ഥലത്തിന്‍െറ അതിര്‍ത്തിയെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും നടുവില്‍, വെള്ളാട് വില്ളേജ് ഓഫിസര്‍മാരോട് വിവരങ്ങള്‍ ആരാഞ്ഞു. 15 ഏക്കറോളം മിച്ചഭൂമി സ്ഥലത്തുണ്ടെങ്കിലും ഇതിന്‍െറ രേഖകള്‍ വില്ളേജില്‍ നിലവില്‍ ലഭ്യമല്ളെന്നാണത്രെ നടുവില്‍ വില്ളേജ് ഓഫിസര്‍ നല്‍കിയ വിശദീകരണം. ഭൂമിയുടെ ഫയല്‍ കലക്ടറേറ്റില്‍ ലഭ്യമാകുമോ എന്നതടക്കമുള്ള പരിശോധനകള്‍ നടത്തുമെന്നും അടുത്തദിവസംതന്നെ വിശദമായ പരിശോധന സ്ഥലത്ത് നടത്തുമെന്നും അഡീഷനല്‍ തഹസില്‍ദാര്‍ കെ. സുജാത ‘മാധ്യമ’ത്തോട് പറഞ്ഞു. ഡെപ്യൂട്ടി കലക്ടര്‍ നളിനിയുടെ നേതൃത്വത്തിലാണ് സംഘം സ്ഥലത്തത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.