ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് നിവാസികള്‍ക്ക് കുടിവെള്ളമില്ല

ചക്കരക്കല്ല്: ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് നിവാസികള്‍ക്ക് കുടിവെള്ളമില്ല. വെള്ളത്തിനായി പ്രദേശവാസികളുടെ നെട്ടോട്ടം. മുനിസിപ്പാലിറ്റിയുടെ നിരന്തര മാലിന്യം തള്ളലില്‍ മലിനമായ പ്രദേശത്ത് കിണറുകള്‍ ഉപയോഗശൂന്യമായിരുന്നു. തുടര്‍ന്ന്, അധികൃതര്‍ ഏര്‍പ്പെടുത്തിയ ബദല്‍സംവിധാനം താറുമാറായതോടെയാണ് കുടിവെള്ളം കിട്ടാതായത്. പ്രദേശത്ത് 125ലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. വര്‍ഷങ്ങളായി പ്രദേശവാസികള്‍ കുടിവെള്ളത്തിന്‍െറ പേരില്‍ ദുരിതമനുഭവിക്കുന്നവരാണ്. മാലിന്യം തള്ളുന്നതിനെതിരെ നിരന്തരസമരം നടത്തിയതിനാല്‍ മാലിന്യംവരവ് കുറഞ്ഞിട്ടുണ്ട്. എന്നാല്‍, കാലങ്ങളായി അനുഭവിക്കുന്ന കുടിവെള്ളപ്രശ്നത്തിന് പൂര്‍ണമായ പരിഹാരംകാണാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ നാട്ടുകാരില്‍ പ്രതിഷേധം പുകയുകയാണ്. ഇവിടേക്ക് കുടിവെള്ളവിതരണത്തിനായി ഏച്ചൂര്‍ കെ.എസ്.ഇ.ബി ഓഫിസിനു സമീപം 15 വര്‍ഷം മുമ്പ് കുഴിച്ച കിണറില്‍ ആവശ്യത്തിന് വെള്ളം ലഭ്യമാകാറില്ല. നിലവില്‍ കിണര്‍ വറ്റിയനിലയിലുമാണ്. കിണര്‍ വൃത്തിയാക്കാറില്ളെന്നും ആക്ഷേപമുണ്ടായിരുന്നു. കുടിവെള്ളവിതരണത്തിന് ഏര്‍പ്പെടുത്തിയ ബദല്‍സംവിധാനവും താറുമാറായനിലയിലാണ്. ലോറിയില്‍ വെള്ളമത്തെിച്ച് വിതരണംചെയ്യുന്ന സംവിധാനമാണുള്ളതെങ്കിലും ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഏതാനും കുടുംബങ്ങള്‍ക്ക് മാത്രമാണ് വെള്ളം ലഭിക്കുന്നത്. അതും ആവശ്യത്തിന് തികയുന്നില്ളെന്ന് നാട്ടുകാര്‍ പറഞ്ഞു. ചോലോറ ട്രഞ്ചിങ് ഗ്രൗണ്ട് വനവത്കരണവും വെള്ളമില്ലാത്തതിനാല്‍ അവതാളത്തിലാണ്. വൃക്ഷത്തൈകള്‍ നനക്കുന്നതിന് സംവിധാനങ്ങളൊന്നുമില്ലാത്തതാണ് കാരണം. മുനിസിപ്പാലിറ്റി അധികൃതരും രാഷ്ട്രീയനേതാക്കളും കൊട്ടിഘോഷിച്ച് നടത്തിയ വനവത്കരണം ലക്ഷ്യം കാണാതെപോയാല്‍ വലിയ സാമ്പത്തികനഷ്ടമാണുണ്ടാവുക. ‘ഹരിതകേരളം’ പദ്ധതി കൊട്ടിഘോഷിക്കുമ്പോള്‍ ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് വനവത്കരണം പരിഹാസ്യമായിരിക്കയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.