പിങ്ക് പട്രോള്‍ സംവിധാനമത്തെി

കണ്ണൂര്‍: സ്ത്രീകള്‍ക്ക് ഇനി ഭയമില്ലാതെ നഗരങ്ങളിലത്തൊം. അനിഷ്ട സംഭവങ്ങളുണ്ടായാല്‍ സഹായത്തിന് പിങ്ക് പട്രോള്‍ സംവിധാനം അടുത്തദിവസങ്ങളില്‍ തന്നെ ജില്ലയിലും പ്രവര്‍ത്തനം തുടങ്ങും. സ്ത്രീസുരക്ഷ ഒരുക്കുന്നതിന്‍െറ ഭാഗമായി പൊലീസ് വകുപ്പ് ഏര്‍പ്പെടുത്തിയ പ്രത്യേക പിങ്ക് പട്രോള്‍ വാഹനം ചൊവ്വാഴ്ച ജില്ലയിലത്തെി. കണ്ണൂര്‍, തലശ്ശേരി നഗരത്തിലാണ് തുടക്കത്തില്‍ സേവനം ലഭ്യമാവുക. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് പട്രോളിന്‍െറ സേവനം ലഭ്യമാവുക. ഒരു മുതിര്‍ന്ന വനിതാ പൊലീസ് ഓഫിസറും രണ്ട് വനിതാ സിവില്‍ പൊലീസ് ഓഫിസറുമാണ് പട്രോളിങ് വാഹനത്തിലുണ്ടാവുക. ജി.പി.ആര്‍.എസ് സംവിധാനം ഒരുക്കിയിട്ടുള്ള വാഹനത്തിന്‍െറ നീക്കം നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ സഹായം എത്തിക്കാനും അതത് സ്റ്റേഷനുകളില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. കൊച്ചിയിലും കോഴിക്കോട്ടും വിജയകരമായി പരീക്ഷിച്ചതിനു ശേഷമാണ് കണ്ണൂരിലും പിങ്ക് പട്രോള്‍ ഒരുക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നവരെ ഒതുക്കാനും ലഹരി മരുന്ന് ഉപയോഗിക്കുന്നവരുടെ ശല്യം ഇല്ലാതാക്കാനും പട്രോളിങ് ടീം സജ്ജമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.