ചൂട്ടാടും കക്കാടന്‍ചാലിലും കടല്‍ക്ഷോഭം

പഴയങ്ങാടി: പുതിയങ്ങാടി ചൂട്ടാടും മാട്ടൂല്‍ നോര്‍ത്ത് കക്കാടന്‍ചാലിലും കടല്‍ക്ഷോഭത്തില്‍ ആറു വീടുകള്‍ ഭീഷണിയിലായി. മാട്ടൂല്‍ നോര്‍ത്ത് കക്കാടന്‍ചാലില്‍ തിങ്കളാഴ്ച അര്‍ധരാത്രിക്കുശേഷവും പുതിയങ്ങാടി ചൂട്ടാടില്‍ ചൊവ്വാഴ്ച പുലര്‍ച്ചയുമാണ് തീരദേശത്ത് ഭീതിയുയര്‍ത്തി കടല്‍ക്ഷോഭം രൂപപ്പെട്ടത്. മാട്ടൂലില്‍ 150 മീറ്ററോളം കരഭാഗം വെള്ളത്തിലായി. കിണറുകളില്‍ ഉപ്പുവെള്ളം നിറഞ്ഞിട്ടുണ്ട്. പി. ചന്ദ്രമതി, കെ.വി. റോസ്മേരി, വി. വിജയന്‍, ഷെര്‍ലി, പി. ഓമന എന്നിവരുടെ വീടുകള്‍ ഭീഷണിയിലാണ്. ചൂട്ടാട് ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട രണ്ടു സ്റ്റാളുകള്‍ സുരക്ഷാഭീഷണിയെ തുടര്‍ന്ന് നീക്കംചെയ്തു. ടൂറിസംപദ്ധതിയുടെ ഭാഗമായി നിര്‍മിച്ച കടല്‍തീരത്തേക്കുള്ള പാത തകര്‍ന്നു. നിരവധി കാറ്റാടിമരങ്ങള്‍ കടപുഴകിയിട്ടുണ്ട്. തമിഴ്നാടിലുണ്ടായ വര്‍ദ ചുഴലിയെ തുടര്‍ന്നുള്ള കാലാവസ്ഥവ്യതിയാനം പഴയങ്ങാടി മേഖലയില്‍ ദൃശ്യമായി. ഉച്ച മൂന്നോടെ അസാധാരണമായ തണുപ്പ് മേഖലയില്‍ അനുഭവപ്പെട്ടു. പഴയങ്ങാടിയില്‍ പുഴയിലും അസാധാരണമായ വന്‍ വേലിയേറ്റമാണ് അനുഭവപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.