ചിറക്കല്‍ ചിറ സംരക്ഷിക്കും –മന്ത്രി മേഴ്സിക്കുട്ടിയമ്മ

പുതിയതെരു: ചിറക്കല്‍ കോവിലകത്തിന്‍െറ അധീനതയിലുള്ള ചിറക്കല്‍ ചിറ പൊതുജനത്തിന് ഉപകാരപ്രദമാകുന്ന വിധത്തില്‍ സംരക്ഷിച്ച് നിലനിര്‍ത്തുമെന്നും ടൂറിസം വകുപ്പും തദ്ദേശ വകുപ്പും മുഖേന പദ്ധതി നടപ്പിലാക്കി വികസിപ്പിക്കുമെന്നും ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ചിറക്കല്‍ ചിറയും ഫോക്ലോര്‍ അക്കാദമിയും സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം മന്ത്രി പറഞ്ഞത്. ഫിഷറീസ് വകുപ്പുമായി ബന്ധിപ്പിച്ച് മാലിന്യം പൂര്‍ണമായും നീക്കം ചെയ്തതിനുശേഷം ശുദ്ധജല മത്സ്യകൃഷി പ്രോത്സാ ഹിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കും. പ്രദേശവാസികള്‍ക്ക് നിയന്ത്രണമില്ലാതെ മീന്‍ പിടിക്കുന്നതിനുള്ള സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. മനോഹരമായ നടപ്പാതകള്‍ നിര്‍മിച്ച് ചിറക്ക് ചുറ്റും ചെടികള്‍ നട്ടുപിടിപ്പിച്ച് മനോഹരമാക്കി ഫോക്ലോര്‍ അക്കാദമിയുമായി ബന്ധിപ്പിച്ച് നാടിന്‍െറ തനത് സംസ്കാരം നേരിട്ട്് മനസ്സിലാക്കുന്നതിനുള്ള സൗകര്യം നടപ്പില്‍ വരുത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.