നോട്ട് നിരോധനത്തിലൂടെ മോദി നടപ്പാക്കിയത് കള്ളപ്പണം വെളുപ്പിക്കല്‍ –കെ.ഒ. ഹബീബ്

കണ്ണൂര്‍: കോര്‍പറേറ്റുകള്‍ക്ക് കള്ളപ്പണം വെളുപ്പിക്കാനുള്ള സൗകര്യം ഒരുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ കറന്‍സിനിരോധനം ഏര്‍പ്പെടുത്തിയതെന്ന് സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്‍റ് കെ.ഒ. ഹബീബ്. കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷന്‍ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിയുന്നത്ര കള്ളപ്പണം വെളുപ്പിക്കാനാണ് നോട്ട് പരിഷ്കരണം നടപ്പാക്കിയത്. ഇതിലൂടെ ഭീകരപ്രവര്‍ത്തനം ഇല്ലാതാകില്ളെന്നും അദ്ദേഹം തുടര്‍ന്നു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. ഐ.ആര്‍.പി.സിക്കുള്ള ധനസഹായം പി. ജയരാജന്‍ ഏറ്റുവാങ്ങി. എം.വി. ജയരാജന്‍, ജി. തോമസ് പണിക്കര്‍, എന്‍. സുന്ദരംപിള്ള, ആര്‍. ആനന്ദസ്വാമി, സി.എ. ജോണി, ടി.സി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഇന്ന് ഉച്ച 2.30ന് ഭാരവാഹി തെരഞ്ഞെടുപ്പും അഞ്ചിന് സമാപനവും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.