പാപ്പിനിശ്ശേരി: ജില്ല പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ പാപ്പിനിശ്ശേരിയില്‍ നടക്കുന്ന തെരുവുനായ്ക്കളുടെ വന്ധ്യംകരണ പദ്ധതി ഇഴയുന്നു. ഒക്ടോബര്‍ അഞ്ചിനാരംഭിച്ച പദ്ധതിയില്‍ വന്ധ്യംകരിക്കാനായത് 300 നായ്ക്കളെ മാത്രം. ഒരുദിവസം 10 മുതല്‍ 15 നായ്ക്കളെ വന്ധ്യംകരിക്കാനായിരുന്നു പദ്ധതി. എന്നാല്‍, നായ്ക്കളെ യഥാസമയം ലഭ്യമാക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വേണ്ടരീതിയില്‍ സഹകരിക്കാതെ മാറിനിന്നതാണ് വന്ധ്യംകരണ പദ്ധതി മന്ദഗതിയിലാകാന്‍ കാരണം. സഹകരണം ആവശ്യപ്പെട്ട് ജില്ല പഞ്ചായത്ത്, കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍ക്ക് ലിസ്റ്റ് തയാറാക്കി നല്‍കിയതുപ്രകാരമാണ് ഇപ്പോള്‍ നായ്ക്കളെ ലഭിക്കുന്നത്. ഇതുപോലെ സമീപ പഞ്ചായത്തുകളും സഹകരിച്ചാല്‍ കൂടുതല്‍ നായ്ക്കളെ ഇവിടെ എത്തിക്കാന്‍ സാധിക്കും. എന്നാല്‍, പഞ്ചായത്ത് തലത്തില്‍ വേണ്ടത്ര സഹകരണം ലഭിക്കുന്നില്ളെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വന്ധ്യംകരണത്തിനു മുമ്പും ശേഷവും നായ്ക്കള്‍ക്ക് പ്രത്യേകം കൂട്ടില്‍ പരിരക്ഷ നല്‍കേണ്ടതുണ്ട്. ഇതിനാവശ്യമായ കൂടുകള്‍ ഇതേവരെ തയാറാക്കിയിട്ടില്ല. 12 കൂടുകള്‍ മാത്രമാണുള്ളത്. 10 കൂടുകള്‍ കൂടി വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍മിതി കേന്ദ്രം മുഖേനയാണ് കൂടുകള്‍ തയാറാക്കി നല്‍കുന്നത്. രണ്ടു കൂടുകള്‍ നായ്ക്കള്‍ നശിപ്പിച്ചിട്ടുണ്ട്. ഇത് ഇപ്പോള്‍ ഉപയോഗയോഗ്യമല്ല. പാപ്പിനിശ്ശേരി, കല്യാശ്ശേരി, കണ്ണൂര്‍ കോര്‍പറേഷന്‍, വളപട്ടണം, അഴീക്കോട് പഞ്ചായത്തുകളില്‍നിന്നാണ് നായ്ക്കളെ വന്ധ്യംകരിക്കാനത്തെിക്കുന്നത്. നായ്ക്കളെ ലഭ്യമാവാത്തതിനാല്‍ പല ദിവസങ്ങളിലും ശസ്ത്രക്രിയ നിര്‍ത്തിവെക്കേണ്ടിവന്നിട്ടുണ്ട്. പിടികൂടിയ നായ്ക്കളെ വന്ധ്യംകരണത്തിനുശേഷം അതത് പ്രദേശത്തുതന്നെ കൊണ്ടുവിടാനാണ് കരാറെങ്കിലും ഇത് പാലിക്കുന്നില്ളെന്ന പരാതിയുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളാണ് നായ്ക്കളെ പിടിക്കാനും പരിപാലിക്കാനും കൊണ്ടുവിടാനുമായി പ്രവര്‍ത്തിക്കുന്നത്. ഇവരുടെ പരിചയക്കുറവും നായ്ക്കളുടെ ലഭ്യതക്ക് തടസ്സമാകുന്നുണ്ട്. നായ്ക്കള്‍ കൂട്ടംകൂടി നില്‍ക്കുന്ന പ്രദേശങ്ങള്‍ ഏതെന്ന് അധികൃതരെ അറിയിക്കാന്‍ ഫോണ്‍നമ്പര്‍ അടക്കമുള്ള സംവിധാനം നല്‍കിയിട്ടും പൊതുജനങ്ങളില്‍നിന്നും പഞ്ചായത്തില്‍നിന്നും സഹകരണം ലഭിക്കുന്നില്ളെന്ന പരാതിയും വ്യാപകമാണ്. നായ്ക്കളുടെ വിവരമറിയിക്കാന്‍ 8714115530 എന്ന നമ്പറില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.