മാവോവാദികളത്തെിയ രാമച്ചി കോളനിയില്‍ സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപനത്തിലൊതുങ്ങി

കേളകം: മാവോവാദികളുടെ ഇടത്താവളമായ കേളകം പഞ്ചായത്തിലെ രാമച്ചി കോളനിയില്‍ സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപനത്തിലൊതുങ്ങി. മാവോവാദികള്‍ രണ്ടുതവണ വന്ന് മടങ്ങിയ കോളനിയില്‍ അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്നതില്‍ അധികൃതര്‍ അലംഭാവം പുലര്‍ത്തുകയാണ്. കോളനിയിലേക്കുള്ള റോഡ് നിര്‍മാണം രണ്ടു ഘട്ടങ്ങളിലായി തുടങ്ങിയെങ്കിലും പാതിവഴിയില്‍ നിലച്ചു. കേളകം ടൗണില്‍നിന്ന് 15 കിലോമിറ്റര്‍ അകലെയാണ് രാമച്ചി കുറിച്യ കോളനി. ചെങ്കുത്തായ ഇറക്കമുള്ള കോളനി റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തികള്‍ തുടങ്ങിയെങ്കിലും പൂര്‍ത്തിയായില്ല. പാതയുടെ നൂറ് മീറ്റര്‍ നിര്‍മാണം കഴിഞ്ഞശേഷം ബാക്കി നിര്‍മാണം നിലച്ചതിന് പിന്നില്‍ ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥന്‍െറ കടുംപിടിത്തമാണെന്ന് കോളനിവാസികള്‍ പറയുന്നു. നിര്‍മാണം നിലച്ചതോടെ കോളനിയിലേക്കുള്ള വാഹനയാത്രയും ദുസ്സഹമായി. കോളനിയിലെ അവികസിതാവസ്ഥ ചൂണ്ടിക്കാട്ടിയാണ് രണ്ടു തവണയും മാവോവാദികള്‍ കോളനിയിലത്തെിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.