പയ്യന്നൂരില്‍ പൂരക്കളി ദേശീയ സെമിനാര്‍ തുടങ്ങി

പയ്യന്നൂര്‍: ന്യൂഡല്‍ഹിയിലെ നാഷനല്‍ മിഷന്‍ ഫോര്‍ മാനുസ്ക്രിപ്റ്റിന്‍െറ നേതൃത്വത്തില്‍ വടകര മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ്, സംസ്കൃത സര്‍വകലാശാല പയ്യന്നൂര്‍ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെ സര്‍വകലാശാല കേന്ദ്രത്തില്‍ നടക്കുന്ന ത്രിദിന പൂരക്കളി ദേശീയ സെമിനാര്‍ തുടങ്ങി. സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. കെ.കെ.എന്‍. കുറുപ്പ് അധ്യക്ഷത വഹിച്ചു. ഡോ. എം.വി. വിഷ്ണു നമ്പൂതിരി, എന്‍. കൃഷ്ണന്‍, മടിക്കൈ ഗോപാലകൃഷ്ണന്‍ പണിക്കര്‍, പി. ജിതിന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. ഇ. ശ്രീധരന്‍ സ്വാഗതവും വിജയകുമാര്‍ തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു. ഡോ. രാഘവന്‍ പയ്യനാട്, ഡോ. ടി. പവിത്രന്‍, വി.പി. ദാമോദരന്‍ പണിക്കര്‍, ഡോ. സോമന്‍ കടലൂര്‍, വിജയകുമാര്‍, തൃക്കരിപ്പൂര്‍ എം. അപ്പു പണിക്കര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പ്രഫ. ബി. മുഹമ്മദ് അഹമ്മദ്, ഡോ. കുമാരന്‍ വയലേരി എന്നിവര്‍ മോഡറേറ്ററായി. വൈകീട്ട് മയീച്ച പി. ഗോവിന്ദന്‍, കാടങ്കോട് കുഞ്ഞികൃഷ്ണന്‍ പണിക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൂരക്കളി ഡമോണ്‍സ്ട്രേഷന്‍ നടന്നു. വ്യാഴാഴ്ച ഡോ. ഗോവിന്ദ വര്‍മരാജ, ഡോ. എ.കെ. വേണുഗോപാലന്‍, ഡോ. എം.ടി. നാരായണന്‍, ഡോ. കെ.എം. ഭരതന്‍, ഡോ. വി. ദിനേശന്‍, സിന്ധു കിഴക്കാനിയില്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.