പയ്യാവൂരില്‍ കുട്ടിയെ വാനില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

ശ്രീകണ്ഠപുരം: പയ്യാവൂരില്‍ കുട്ടിയെ ഒമ്നി വാനില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ഞായറാഴ്ച വൈകീട്ടാണ് സംഭവം. നടന്നുപോവുകയായിരുന്ന 10 വയസ്സുകാരനെയാണ് നീല ഒമ്നി വാനിലത്തെിയയാള്‍ കൈയില്‍ പിടിച്ചുവലിച്ച് വണ്ടിയില്‍ കയറ്റാന്‍ ശ്രമിച്ചത്. കുട്ടി നിലവിളിച്ച് വാനിലുണ്ടായിരുന്നയാളുടെ കൈയില്‍ കടിച്ച് മുറിവേല്‍പിച്ചതോടെ കുട്ടിയെ ഉപേക്ഷിച്ച് വാനിലത്തെിയ സംഘം കടന്നുകളയുകയായിരുന്നു. വിവരമറിഞ്ഞ് പയ്യാവൂര്‍ എസ്.ഐ സി. മല്ലികയുടെ നേതൃത്വത്തില്‍ പൊലീസ് കര്‍ശന പരിശോധന നടത്തി. വാഹനപരിശോധനക്കിടെ ഒരു നീല ഒമ്നി വാന്‍ കസ്റ്റഡിയിലെടുത്തു. സംഭവമറിഞ്ഞ് രാത്രിവരെ സ്റ്റേഷനു മുന്നില്‍ നാട്ടുകാര്‍ സംഘടിച്ചത്തെി ബഹളംകൂട്ടി. ശ്രീകണ്ഠപുരം സി.ഐ വി.വി. ലതീഷും സ്ഥലത്തത്തെിയാണ് നാട്ടുകാരെ ശാന്തരാക്കി മടക്കിയത്. ഏറെ വൈകി കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് പിടികൂടിയ ഒമ്നി വാനും വണ്ടിയിലുണ്ടായിരുന്നവരെയും കുട്ടിയെ കാണിച്ചെങ്കിലും അവരല്ളെന്ന് പറഞ്ഞതോടെ വണ്ടി വിട്ടയച്ചു. സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.