ഇരിക്കൂര്‍ ഉപജില്ല കലോത്സവം സമാപിച്ചു

ഇരിക്കൂര്‍: നാലു ദിവസമായി ശ്രീകണ്ഠപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ഇരിക്കൂര്‍ ഉപജില്ല സ്കൂള്‍ കലോത്സവം സമാപിച്ചു. സമാപനസമ്മേളനം കെ.സി. ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍ എ.പി. മുനീര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ പി.പി. രാഘവന്‍, എ.ഇ.ഒ കെ.കെ. മോഹനന്‍, നഗരസഭ അധ്യക്ഷന്മാരായ വി.വി. സന്തോഷ്, ജോസഫിന വര്‍ഗീസ്, പ്രിന്‍സിപ്പല്‍ ലൂസി ഈപ്പന്‍, ഹെഡ്മാസ്റ്റര്‍ എം.സി. രാമചന്ദ്രന്‍, സി. അബു, ബി.പി.ഒ.ടി വി. പവിത്രന്‍, തോമസ് മാത്യു, എം.സി. ഹരിദാസന്‍, കെ. സഹദേവന്‍, പി.സി. ജ്യോതി, സി.സി. മാമു ഹാജി എന്നിവര്‍ സംസാരിച്ചു. കെ.വി. രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ശ്രീകണ്ഠപുരം ജി.എച്ച്.എസ്.എസ് 161 പോയന്‍റുകള്‍ നേടി ഓവറോള്‍ ചാമ്പ്യന്മാരായി. 148 പോയന്‍റ് നേടി പടിയൂര്‍ ഗവ. എച്ച്.എസ്.എസ് രണ്ടാംസ്ഥാനവും 147 പോയന്‍റുമായി ഇരിക്കൂര്‍ ജി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ മണിക്കടവ് സെന്‍റ് തോമസ് ഒന്നാംസ്ഥാനവും ശ്രീകണ്ഠപുരം ജി.എച്ച്.എസ്.എസ് രണ്ടാംസ്ഥാനവും പടിയൂര്‍ ജി.എച്ച്.എസ്.എസ് മൂന്നാംസ്ഥാനവും നേടി. യു.പി വിഭാഗത്തില്‍ നെല്ലിക്കുറ്റി ഗാന്ധിസ്മാരക യു.പി ഒന്നാംസ്ഥാനവും വയത്തൂര്‍ യു.പി രണ്ടാംസ്ഥാനവും ചെമ്പേരി നിര്‍മല യു.പി, ഏരുവേശ്ശി ഗവ. യു.പി എന്നിവ മൂന്നാംസ്ഥാനവും നേടി. എല്‍.പി വിഭാഗത്തില്‍ വയത്തൂര്‍ യു.പി ഒന്നംസ്ഥാനം നേടി. രണ്ടാംസ്ഥാനം മണിക്കടവ് സെന്‍റ് തോമസ് യു.പിയും ഏരുവേശ്ശി ഗവ. യു.പിയും പങ്കിട്ടു. ചന്ദനക്കാംപാറ ചെറുപുഷ്പം മൂന്നാംസ്ഥാനം നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.