കോഴിച്ചാല്‍ റവന്യൂ പാലം നിര്‍മാണം അന്തിമഘട്ടത്തില്‍

ചെറുപുഴ: കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന കോഴിച്ചാല്‍ റവന്യൂവിലെ മീന്തുള്ളിയില്‍ നിര്‍മിക്കുന്ന സ്റ്റീല്‍ പാലത്തിന്‍െറ നിര്‍മാണം അന്തിമഘട്ടത്തില്‍. നിലവിലുള്ള മുളപ്പാലത്തിന് സമാന്തരമായി രണ്ട് മീറ്റര്‍ വീതിയിലും 7.5 മീറ്റര്‍ ഉയരത്തിലുമായി നിര്‍മിക്കുന്ന പാലത്തിന്‍െറ സ്റ്റീല്‍ തൂണുകളും പ്ളേറ്റുകള്‍ ഉറപ്പിക്കാനുള്ള ഗര്‍ഡറുകളും പൂര്‍ത്തിയായിക്കഴിഞ്ഞു. മഴക്കാലത്തിന് മുമ്പ് ഗതാഗതത്തിനു തുറന്നുകൊടുക്കാന്‍ കഴിയുംവിധമാണ് 44 മീറ്റര്‍ നീളത്തില്‍ പാലം നിര്‍മാണം പുരോഗമിക്കുന്നത്. 1.5 മീറ്റര്‍ വീതിയില്‍ തൂക്കുപാലമാണ് ഇവിടെ ആദ്യം വിഭാവനംചെയ്തിരുന്നത്. പിന്നീട് നാട്ടുകാരുടെ ആവശ്യപ്രകാരം പഞ്ചായത്തിന്‍െറയും ഗുണഭോക്താക്കളുടെയും വിഹിതം ഉള്‍പ്പെടുത്തി സ്റ്റീല്‍ പാലമായി പദ്ധതി മാറ്റുകയായിരുന്നു. പാലം പൂര്‍ത്തിയാകുമ്പോള്‍ ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും പാലത്തിലൂടെ കടന്നുപോകാന്‍ കഴിയും. റിവര്‍മാനേജ്മെന്‍റ് ഫണ്ടിലുള്‍പ്പെടുത്തി റവന്യൂവകുപ്പാണ് പാലം നിര്‍മാണത്തിന് അനുമതി നല്‍കിയത്. അഴീക്കോട് സില്‍ക്കിനാണ് നിര്‍മാണചുമതല. കോഴിച്ചാല്‍ റവന്യൂവില്‍ താമസിക്കുന്ന മുപ്പത്തിരണ്ടോളം കുടുംബങ്ങളുടെ മൂന്ന്് പതിറ്റാണ്ട് നീണ്ട ആവശ്യത്തിനൊടുവിലാണ് പാലം യാഥാര്‍ഥ്യമാകുന്നത്. പാലം തുറന്നുകൊടുക്കുന്നതോടെ കനത്ത മഴയില്‍ ജീവന്‍ പണയംവെച്ച് കാര്യങ്കോട് പുഴകടന്ന് കോഴിച്ചാലിലും പരിസരപ്രദേശങ്ങളിലുമത്തെി പഠിക്കുന്ന വിദ്യാര്‍ഥികളുടെ യാത്രാപ്രശ്നത്തിനും പരിഹാരമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.