മുഖ്യമന്ത്രി അരികെയത്തെി; മഹറൂഫ് ദു$ഖം പറഞ്ഞു

തലശ്ശേരി: ന്യൂമാഹി പഞ്ചായത്തിലെ ആയിഷാ നിവാസില്‍ മഹറൂഫ് ആര്‍.സി അമല സ്കൂളില്‍ മുന്‍നിരയില്‍ ഇരുന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍െറ പ്രസംഗം കേട്ടത്. ഉദ്ഘാടന ചടങ്ങിനുശേഷം വേദിവിട്ടിറങ്ങിയ മുഖ്യമന്ത്രി വാഹനത്തില്‍ കയറാന്‍ പോകുന്നതിനിടെയാണ് ഇരുകാലും മുറിച്ചുമാറ്റപ്പെട്ട മഹറൂഫിനെ കണ്ടത്. അദ്ദേഹം നേരെ മഹറൂഫിന്‍െറ അടുത്തത്തെി വിശേഷം ചോദിച്ചു. നാലുമാസമായി പെന്‍ഷന്‍ കിട്ടുന്നില്ളെന്ന പരാതി മഹറൂഫ് മുഖ്യമന്ത്രിയോട് പറഞ്ഞു. അതൊരു പരാതിയായി എഴുതിത്തന്നാല്‍ പരിഹരിച്ചുതരാമെന്നായി മുഖ്യമന്ത്രി. പരാതി എഴുതിനല്‍കാമെന്ന് മഹറൂഫും. പഴുപ്പ് ബാധിച്ചതിനെ തുടര്‍ന്ന് ഏഴുവര്‍ഷം മുമ്പാണ് മഹറൂഫിന്‍െറ (52) ഇരുകാലും മുട്ടിന് മുകളില്‍വെച്ച് മുറിച്ചുമാറ്റിയത്. ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെയായിരുന്നു ഹോട്ടല്‍ തൊഴിലാളിയായിരുന്ന മഹറൂഫിന്‍െറ കാലുകള്‍ മുറിച്ചുമാറ്റിയതും ചികിത്സ നടത്തിയയും. സ്വന്തമായി വീടില്ലാത്ത മഹറൂഫ് ഭാര്യ ലരീമയുടെ പുന്നോലിലെ വീട്ടിലാണ് താമസം. ഇവര്‍ക്ക് മക്കളില്ല. നിര്‍ധന കുടുംബമായ ഇവരുടെ ആശ്രയം മഹറൂഫിന് കിട്ടുന്ന ക്ഷേമ പെന്‍ഷനാണ്. അതാണ് നാലു മാസമായി മുടങ്ങിക്കിടക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പരാതി എഴുതിനല്‍കുമെന്ന് മഹറൂഫ് പറഞ്ഞു. ധര്‍മടം നിയോജക മണ്ഡലത്തിലെ ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണ വിതരണത്തിനായി സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ സംഘടിപ്പിച്ചതായിരുന്നു ചടങ്ങെങ്കിലും തലശ്ശേരി മണ്ഡലത്തിലെ ന്യൂമാഹി പഞ്ചായത്തില്‍നിന്നത്തെിയ തന്‍െറ ആവലാതിയും മുഖ്യമന്ത്രി പരിഗണിച്ചുവെന്നതാണ് മഹറൂഫിന്‍െറ സംതൃപ്തി. നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട എട്ടു പഞ്ചായത്തുകളില്‍നിന്നായി നൂറുകണക്കിന് ഭിന്നശേഷിക്കാരാണ് പ്രതീക്ഷയോടെ ഇവിടെയത്തെിയത്. നേരത്തെ അപേക്ഷ നല്‍കിയ 80 പേര്‍ ഉള്‍പ്പെടെ നൂറിലേറെ പേര്‍ക്ക് വീല്‍ചെയറും 20 പേര്‍ക്ക് ട്രൈ സൈക്കിളും നല്‍കി. ഒട്ടേറെ പേര്‍ക്ക് ശ്രവണസഹായിയും വിതരണം ചെയ്തു. കൃത്രിമ കാലുകളും കൈകളും ആവശ്യമുള്ളവര്‍ക്ക് ക്യാമ്പില്‍ അളവെടുക്കുകയും ചെയ്തിട്ടുണ്ട്. ഒന്നര മാസത്തിനുശേഷം ഇവ ഇത്തരക്കാര്‍ക്ക് വിതരണം ചെയ്യുമെന്ന് സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ കെ. മൊയ്തീന്‍ കുട്ടി പറഞ്ഞു. കാലുകള്‍ക്ക് ചലനശേഷിയില്ലാത്ത അര്‍ഷാദ് എന്ന കുട്ടിക്ക് വീല്‍ ചെയറും കേള്‍വിശക്തിയില്ലാത്ത ജുനൈദിന് ശ്രവണസഹായിയും നല്‍കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപകരണവിതരണം നിര്‍വഹിച്ചത്. കോര്‍പറേഷന്‍ ചെയര്‍മാന്‍ അഡ്വ. പരശുവയ്ക്കല്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടര്‍ കെ. മൊയ്തീന്‍കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. തലശ്ശേരി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. രാജീവന്‍, എടക്കാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.സി. മോഹനന്‍, വിവിധ പഞ്ചായത്ത് പ്രസിഡന്‍റുമാരായ ബേബി സരോജം (ധര്‍മടം), പി.കെ. ഗീതമ്മ (പിണറായി), സി.പി. അനിത (വേങ്ങാട്), സീത ടീച്ചര്‍ (അഞ്ചരക്കണ്ടി), കെ.കെ. ഗിരീശന്‍ (കടമ്പൂര്‍), എം.പി. ഹാബിസ് (മുഴപ്പിലങ്ങാട്), ജില്ല പഞ്ചായത്ത് അംഗം പി. വിനീത, തലശ്ശേരി ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം, സാമൂഹികനീതി വകുപ്പ് ഓഫിസര്‍ സി.എ. ബിന്ദു എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പി. ബാലന്‍ സ്വാഗതവും ഒ. വിജയന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.