ആയുര്‍ എക്സ്പോ മൂന്നിന് തുടങ്ങും

കണ്ണൂര്‍: ഫെബ്രുവരിയില്‍ കണ്ണൂരില്‍ നടക്കുന്ന ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക കൗണ്‍സിലിനു മുന്നോടിയായി ഡിസംബബര്‍ മൂന്ന്, നാല് തീയതികളില്‍ മെഗാ മെഡിക്കല്‍ ക്യാമ്പും എക്സിബിഷനും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ടൗണ്‍ സ്ക്വയറിലാണ് ആയുര്‍ എക്സ്പോ എന്നു പേരിട്ടിട്ടുള്ള ക്യാമ്പും എക്സിബിഷനും നടക്കുക. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍നിന്നുള്ള ആയുര്‍വേദ കോളജുകള്‍, ദേശീയ ആരോഗ്യദൗത്യം, ഭാരതീയ ചികിത്സാവകുപ്പ് എന്നിവ ചേര്‍ന്നാണ് പ്രദര്‍ശനമൊരുക്കുന്നത്. ആയുര്‍വേദ ചികിത്സാരീതിയുടെ വിവിധ ഭാഗങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം അപൂര്‍വ ഒൗഷധസസ്യങ്ങളുടെ പ്രദര്‍ശനം, ജീവിതശൈലീരോഗങ്ങളുടെ പ്രതിരോധം, ആരോഗ്യദായകവും പ്രകൃതിദത്തവുമായ ഭക്ഷണങ്ങളുടെ പ്രദര്‍ശനവും ആഹരിക്കുന്നരീതി എന്നിവയും എക്സ്പോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറുവരെ നടക്കുന്ന പ്രദര്‍ശനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ജില്ലക്കകത്തും പുറത്തും നിന്നുമുള്ള പ്രഗല്ഭരായ ആയുര്‍വേദ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭ്യമാക്കും. വിഷചികിത്സ, സ്ത്രീകള്‍ക്കുള്ള പ്രത്യേക ചികിത്സവിഭാഗം, വന്ധ്യത, അസ്ഥി-സന്ധി രോഗങ്ങള്‍ എന്നിവക്ക് പ്രത്യേക വിഭാഗങ്ങളുണ്ടാകും. പ്രദര്‍ശനം മൂന്നിന് രാവിലെ 9.30ന് പി.കെ. ശ്രീമതി എം.പി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്‍െറ ലോഗോ പ്രകാശനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. കെ.സി. അജിത്കുമാര്‍, ഡോ. പി. മോഹനന്‍, ഡോ. യു.പി. ബിനോയ്, ഡോ. പ്രിയ ബാലന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.