പുതിയതെരുവില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനുനേരെ ആക്രമണം

പുതിയതെരു: പുതിയതെരു ഹൈവേ ജങ്ഷനില്‍ ആര്‍.എസ്.എസ് ശാഖാ കാര്യവാഹകിനുനേരെ ആക്രമണം. വളപട്ടണം ശാഖാ കാര്യവാഹക് ബിനോയ് ബെന്നറ്റിനുനേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞദിവസം രാത്രി 9.30ന് വളപട്ടണം കളരിവാതുക്കല്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. മൂന്നംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ബിനോയ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. വീടിന് 10 മീറ്റര്‍ അകലെവെച്ചാണ് ഇരുമ്പുവടിയും മാരകായുധങ്ങളുമായി ആക്രമിച്ചത്. ആക്രമണത്തില്‍ ബിനോയിയുടെ ഇരുകാലിനും സാരമായി പരിക്കേറ്റു. ശബ്ദംകേട്ട് ഓടിയത്തെിയ ബിനോയിയുടെ ഭാര്യയും ബന്ധുക്കളുമാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആക്രമണത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി വളപട്ടണം, ചിറക്കല്‍ പഞ്ചായത്തുകളില്‍ ഹര്‍ത്താലിന് ആഹ്വാനംചെയ്തു. വളപട്ടണത്ത് ഹര്‍ത്താല്‍ ഭാഗികമായിരുന്നു. ചിറക്കലില്‍ വ്യവസായസ്ഥാപനങ്ങളും വിദ്യാലയങ്ങളും കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി ആരോപിച്ചു. അഴീക്കല്‍ തീരദേശ പൊലീസ് സ്റ്റേഷന്‍ സി.ഐ സുഭാഷിന്‍െറ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. അക്രമസാധ്യത ഒഴിവാക്കാന്‍ വളപട്ടണം എസ്.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.