പുതിയതെരു: നാറാത്ത് ടൗണില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്. കണ്ണൂര്‍ ഭാഗത്തുനിന്ന് അരിമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന പി.ബി.എസ് ബസും പാവന്നൂര്‍ കടവില്‍ നിന്നും കണ്ണൂര്‍ ആശുപത്രി ഭാഗത്തേക്ക് വരുകയായിരുന്ന പത്മനാഭ ബസുമാണ് രാവിലെ 10.30ഓടെ അപകടത്തില്‍പ്പെട്ടത്. ഇരു ബസുകളിലെയും യാത്രക്കാരായ 30ഓളം പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ പെരുമാച്ചേരിയിലെ ലളിത (32), മയ്യില്‍ ഒറപ്പൊടിയിലെ ലീല (54), പാവന്നൂരിലെ കെ. സ്വപ്ന (32), പുതിയതെരു ആശാരി കമ്പനിക്ക് സമീപത്തെ റിസ്വാന (20), പാവന്നൂരിലെ പി.വി. കൃഷ്ണന്‍, മധുസൂദനന്‍, കൊളച്ചേരിയിലെ പത്മനാഭന്‍ (36), കയരളത്തെ അബൂബക്കര്‍, പി. രാജീവന്‍, എരിഞ്ഞിക്കടവിലെ മുഹമ്മദ്കുഞ്ഞി (45), കോറളായിയിലെ പ്രദീപ് (35), കാട്ടാമ്പള്ളിയിലെ സനില, പൊയ്യൂര്‍ അഷ്റഫ് എന്നിവരെ കമ്പിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസ്സാര പരിക്കേറ്റവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. അപകടം സംഭവിച്ചയുടന്‍ നാറാത്ത് ടൗണിലെ വ്യാപാരികളും നാട്ടുകാരും മഴ വകവെക്കാതെ രക്ഷാപ്രവര്‍ത്തനത്തിനത്തെി. മയ്യില്‍ എസ്.ഐ ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തത്തെി തടസ്സം നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.