തലശ്ശേരി: മുളക്പൊടി കണ്ണില്‍ വിതറി വീട്ടമ്മയുടെ സ്വര്‍ണമാല പിടിച്ചുപറിക്കാന്‍ ശ്രമം. വടക്കുമ്പാട് പാറക്കെട്ട് ചന്ദ്രമ്പത്ത് വീട്ടില്‍ ജാനകി(68)യാണ് കവര്‍ച്ചാശ്രമത്തിനിരയായത്. തിങ്കളാഴ്ച പകല്‍ 3.30നാണ് സംഭവം. ഓട്ടോറിക്ഷയിലത്തെിയ രണ്ട് സ്ത്രീകളടക്കം മൂന്നുപേരെ ധര്‍മടം പൊലീസ് അറസ്റ്റ് ചെയ്തു. പുന്നോല്‍ പിലാക്കാട്ടില്‍ വി.പി. ശശി (34), പൊന്ന്യം പുതിയപുരയില്‍ സുമിയത്ത് (27), മേക്കുന്ന് കുന്നുമ്മല്‍കണ്ടിയില്‍ കെ.പി. ബീന (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യംചെയ്തു വരുകയാണ്. ഓട്ടോറിക്ഷയിലത്തെിയ ചുരിദാറും സാരിയും ധരിച്ച രണ്ടുപേര്‍ കുടിക്കാന്‍ വെള്ളംവേണമെന്ന് ചോദിച്ചാണ് വീട്ടില്‍ കയറിയത്. വെള്ളം ചൂടാക്കി നല്‍കുമ്പോള്‍ പൊടുന്നനെ മുളക്പൊടി വിതറി മാല പിടിച്ചുപറിക്കാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടമ്മ ബഹളംവെച്ചതോടെ പിടിച്ചുപറിക്കാരായ സ്ത്രീകള്‍ ഇറങ്ങിയോടി. വീട്ടിന് വെളിയില്‍ ദൂരെയായി നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി ധര്‍മടം പൊലീസിന് കൈമാറുകയായിരുന്നു. അതിക്രമത്തിനിരയായ ജാനകിയില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു. രണ്ട് ദിവസം മുമ്പ് ഇതേ സംഘം വീട്ടിലത്തെിയതായി സൂചനയുണ്ട്. മറ്റാരുമില്ളെന്ന് ഉറപ്പുവരുത്തിയാണ് ഓട്ടോറിക്ഷയില്‍ ഇതേ വീട്ടില്‍ തന്നെ പിടിച്ചുപറിക്കത്തെിയത്. ജാനകിയുടെ സമയോചിതമായ ഇടപെടലാണ് പ്രതികളെ കുടുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.