പുതുച്ചേരിയില്‍ നികുതിരഹിത ബജറ്റ്

മാഹി: 2565 കോടിരൂപ പദ്ധതി ചെലവും 4100 കോടിയുടെ പദ്ധതിയേതര ചെലവും പ്രതീക്ഷിക്കുന്ന 6665 കോടി രൂപയുടെ നികുതി രഹിത ബജറ്റ് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി നിയമസഭയില്‍ അവതരിപ്പിച്ചു. 6551 കോടി രൂപ കടബാധ്യതയുള്ള സംസ്ഥാനം പ്രതിവര്‍ഷം 700 കോടി രൂപ മുതലും പലിശയുമായി അടച്ചുവരുന്നുണ്ട്. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് ഒരുകോടിയില്‍ നിന്നും രണ്ടുകോടി രൂപയാക്കി ഉയര്‍ത്തി. ജി.എല്‍.ആര്‍ വാല്യൂ, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ 25 ശതമാനം കുറച്ചു. പുതുച്ചേരി തുറമുഖ വികസനത്തിന് 15 കോടി രൂപ വകയിരുത്തി. എല്‍.ഇ.ഡി ബള്‍ബുകള്‍ക്കുള്ള നികുതി എട്ടില്‍ നിന്നും രണ്ടുശതമാനമാക്കി കുറച്ചു. സ്വച്ഛ്ഭാരത് പദ്ധതിക്ക് കീഴില്‍ ശുചീകരണ ഉപകരണങ്ങളെ നികുതിയില്‍ നിന്നും ഒഴിവാക്കി. ഹെല്‍മറ്റിന്‍െറ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് നികുതി പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള പെന്‍ഷന്‍ 7000ല്‍ നിന്നും 8000 രൂപയാക്കി ഉയര്‍ത്തി. സംസ്ഥാനത്ത് പുതിയ ചില്ലറ മദ്യവില്‍പന ശാലകള്‍ തുടങ്ങാന്‍ ബജറ്റില്‍ നിര്‍ദേശമുണ്ട്. സംസ്ഥാനത്തിന്‍െറ വ്യവസായികനയം സഭ പിരിയുന്നതിന് മുമ്പ് പ്രഖ്യാപിക്കും. വ്യാപാരി ക്ഷേമനിധി നടപ്പാക്കുന്നതിന് വ്യാപാരി സംഘടനകളുമായി കൂടിയാലോചന നടത്തും. മാഹി, കാരക്കല്‍, യാനം എന്നിവിടങ്ങളില്‍ ഡയാലിസിസ് സെന്‍റര്‍ തുടങ്ങും. മാഹിയില്‍ തീരദേശ പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കും. അതേസമയം, മുഖ്യമന്ത്രി വി. നാരായണസാമി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തത്തെി. പിന്‍വാതിലിലൂടെ അധികാരത്തില്‍ വന്ന വി. നാരായണസാമി ബജറ്റ് അവതരിപ്പിക്കുന്നതില്‍ ഒരു ന്യായീകരണവുമില്ളെന്ന് അണ്ണാ ഡി.എം.കെയിലെ അന്‍പഴകന്‍ പറഞ്ഞു. 30 അംഗ നിയമസഭയിലെ 31ാമനാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് പറഞ്ഞ അദ്ദേഹം, ബജറ്റ് വിവരങ്ങള്‍ ചോര്‍ന്നതായും ആരോപണമുന്നയിച്ചു. പ്രതിഷേധ സൂചകമായി അണ്ണാ ഡി.എം.കെ അംഗങ്ങളും എന്‍.ആര്‍ കോണ്‍ഗ്രസ് അംഗങ്ങളും സഭവിട്ട് പുറത്തുപോയി. ബജറ്റ് സമ്മേളനം ഏഴുവരെ നീണ്ടുനില്‍ക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.