തലശ്ശേരിയില്‍ പാര്‍ക്കിങ് തോന്നിയ പോലെ: പഴയ ബസ്സ്റ്റാന്‍ഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

തലശ്ശേരി: പഴയ ബസ്സ്റ്റാന്‍ഡ് ജൂബിലി കോംപ്ളക്സിനു മുന്നില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് തോന്നിയപടി. ഇതുകാരണം ഈ ഭാഗങ്ങളില്‍ ഗതാഗതക്കുരുക്ക് നിത്യസംഭവമായിരിക്കുകയാണ്. പൊലീസിന്‍െറ ഭാഗത്ത് നിന്ന് വേണ്ടവിധം ഇടപെടല്‍ ഉണ്ടാകാത്തത് ഇത്തരം പാര്‍ക്കിങ് വര്‍ധിപ്പിക്കുന്നുണ്ട്. പ്രധാന റോഡിന്‍െറ ഇരുവശത്തും വാഹനങ്ങള്‍ തലങ്ങും വിലങ്ങുമായാണ് പാര്‍ക്ക് ചെയ്യുന്നത്. ഇത് കാരണം ഗതാഗതക്കുരുക്കിനു പുറമെ കാല്‍നടയാത്രക്കാരും ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. നഗരത്തില്‍ സമീപകാലത്തായി ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുണ്ട്. ഇതിനിടയിലാണ് അനധികൃതമായ പാര്‍ക്കിങ്ങും പ്രശ്നം സൃഷ്ടിക്കുന്നത്. പലയിടത്തും നടപ്പാതകള്‍ പോലും കൈയേറി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിത്യ കാഴ്ചയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.