നീലേശ്വരം: റോഡ് പാലം നിര്‍മിച്ച് 10 വര്‍ഷം പിന്നിട്ടിട്ടും ബസ് സര്‍വിസ് ആരംഭിച്ചില്ല. മുക്കടക്കാര്‍ക്കാണ് ഈ ദുര്‍ഗതി. കിനാന്നൂര്‍ കരിന്തളം-കയ്യൂര്‍ ചീമേനി പഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന മുക്കട റോഡ് പാലം നിര്‍മിച്ച് 10 വര്‍ഷമായി. ഈ റൂട്ടില്‍ ഒരു ബസ് കടന്നുപോകുന്നത് കാണാന്‍ നാട്ടുകാര്‍ കൊതിക്കുകയാണ്. ചീമേനി പയ്യന്നൂര്‍, ചെറുവത്തൂര്‍, കണ്ണൂര്‍ ഭാഗത്തേക്ക് മലയോര മേഖലയില്‍നിന്ന് എളുപ്പത്തില്‍ എത്തിച്ചേരാനാവുന്ന വഴിയാണ്. കണ്ണൂര്‍ ഭാഗത്തേക്ക് പോകണമെങ്കില്‍ നീലേശ്വരംവഴി കിലോമീറ്റര്‍ താണ്ടണം. ചീമേനി ഐ.എച്ച്.ആര്‍.ഡി കോളജ്, തൃക്കരിപ്പൂര്‍ എന്‍ജിനീയറിങ് കോളജ്, പയ്യന്നൂര്‍ പാസ്പോര്‍ട്ട് ഓഫിസ്, പരിയാരം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്ക് എത്താന്‍ മുക്കടക്കാര്‍ക്ക് 25 കി. മീറ്റര്‍ അധികം സഞ്ചരിക്കണം. വര്‍ഷങ്ങള്‍ക്കുമുമ്പ് പരപ്പയില്‍നിന്ന് ചീമേനി പയ്യന്നൂര്‍വഴി പറശ്ശിനിക്കടവിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് അനുവദിച്ചിരുന്നെങ്കിലും ഒരാഴ്ച സര്‍വിസ് നടത്തി നിര്‍ത്തി. പയ്യന്നൂരില്‍നിന്ന് ചീമേനി, പള്ളിപ്പാറ, മുക്കടവഴി പരപ്പയിലേക്കും വെള്ളരിക്കുണ്ടിലേക്കും ബസ് സര്‍വിസ് അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.