കാഞ്ഞങ്ങാട്: ആലപ്പുഴ മാതൃകയില്‍ കാഞ്ഞങ്ങാടിനെ ശുചിത്വ നഗരമാക്കുമെന്ന കൗണ്‍സില്‍ മീറ്റിങ്ങുകളിലെ നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍െറ വാക്കുകള്‍ പ്രഖ്യാപനം മാത്രമാകുന്നു. നഗരത്തിന്‍െറ ഹൃദയഭാഗത്ത് റെയില്‍വേയുടെ അധീനതയിലുള്ള ഹെക്ടര്‍ കണക്കിന് സ്ഥലം മാലിന്യങ്ങളും മലിനജലവും നിറഞ്ഞ് പൊതുജനാരോഗ്യത്തിന് കടുത്ത ഭീഷണിയായി മാറിയിരിക്കുകയാണ്. താഴ്ചയുള്ള സ്ഥലമായതിനാല്‍ ഇവിടെ കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ കൊതുക് കൂത്താടികള്‍ പെറ്റു പെരുകുകയാണ്. കോട്ടച്ചേരി റെയില്‍വേ സ്റ്റേഷനടുത്ത അരിമല ആശുപത്രിക്ക് മുന്‍വശത്തെ ഹെക്ടര്‍ കണക്കിന് റെയില്‍വേ സ്ഥലമാണ് മലിനജലവും മാലിന്യങ്ങളും നിറഞ്ഞ് രോഗാണുവളര്‍ത്തുകേന്ദ്രമായിരിക്കുന്നത്. ആശുപത്രിയില്‍ നിന്ന് ചില രോഗികള്‍ തള്ളുന്ന ഭക്ഷണാവശിഷ്ടങ്ങളും മറ്റും അഴുകി ഇതിലൂടെ മൂക്ക് പൊത്താതെ നടന്നു പോകാന്‍ തന്നെ പ്രയാസമാണ്. ഭക്ഷണാവശിഷ്ടങ്ങള്‍ സ്ഥിരമായി കിട്ടുന്നതിനാല്‍ അമ്പതോളം തെരുവുനായ്ക്കളാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്. നഗരത്തിന്‍െറ പിന്നാമ്പുറത്തുള്ള ഈ മാലിന്യകൂമ്പാരം മണ്ണിട്ട് നികത്തിയാല്‍ നൂറുകണക്കിന് വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാക്കാന്‍ കഴിയും. കെ.എസ്.ടി.പി റോഡിന്‍െറ ഭാഗമായി നിര്‍മിക്കുന്ന ഓവുചാലിന് വേണ്ടി നീക്കം ചെയ്യുന്ന ടണ്‍കണക്കിന് മണ്ണും കല്ലും ഇവിടെ പ്രയോജനപ്പെടുത്തുകയും ചെയ്യാം. സമാന രീതിയില്‍ വെള്ളം കെട്ടിക്കിടന്ന മത്സ്യമാര്‍ക്കറ്റിന് മുന്‍വശത്തെ സ്ഥലം ചെയര്‍മാന്‍െറ സ്വന്തം ഇഷ്ടപ്രകാരം ഇവിടെ നിന്നുള്ള മണലുകള്‍ കൊണ്ടിട്ട് നികത്തിയിട്ടുണ്ട്. ഇത് റെയില്‍വേ സ്റ്റേഷനിലത്തെുന്ന യാത്രക്കാര്‍ക്ക് വലിയ ഉപകാരമായിരുന്നു. നഗരത്തിലത്തെുന്ന വണ്ടികള്‍ ഇവിടെ പാര്‍ക്ക് ചെയ്യാന്‍ ആരംഭിച്ചതോടെ റെയില്‍വേ പാര്‍ക്കിങ് ഗ്രൗണ്ട് ലേലത്തിലെടുത്ത ചിലര്‍ റെയില്‍വേ പൊലീസുകാരെ സ്വാധീനിച്ച് ‘ഇവിടെ പാര്‍ക്കിങ് പാടില്ല’ എന്ന ബോര്‍ഡുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. റെയില്‍വേയുടെ സ്ഥലമാണെങ്കിലും ഉണ്ണിയേശു പള്ളി മുതല്‍ വടക്കോട്ട് റെയില്‍വേ സ്റ്റേഷന്‍ പ്രവേശകവാടം വരെയുള്ള സ്ഥലം മണ്ണിട്ട് നികത്തിയാല്‍ അത് നഗരത്തിലത്തെുന്ന വാഹനയുടമകള്‍ക്ക് സൗകര്യപ്രദമാകും. ചെയര്‍മാന്‍ റെയില്‍വേ അധികൃതരുമായി ചര്‍ച്ച ചെയ്ത് ഉടന്‍ മാലിന്യകൂമ്പാരം നീക്കുന്നതിലും മണ്ണിട്ട് സ്ഥലം നികത്തുന്നതിലും അനുകൂല തീരുമാനമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.