തൃക്കരിപ്പൂര്‍: പ്ളാസ്റ്റിക് മാലിന്യത്തില്‍ നിന്ന് ദ്വീപ് പഞ്ചായത്തിനെ മുക്തമാക്കുന്നതിനായി ജനകീയ പങ്കാളിത്തത്തോടെ വലിയപറമ്പ് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച തീരശുചീകരണ പരിപാടി ഒന്നാം ഘട്ടം പൂര്‍ത്തിയായി. വിവിധ സന്നദ്ധ സംഘടനകളുടെയും വിദ്യാര്‍ഥികളുടെയും സഹകരണത്തോടെ കടല്‍ തീരത്തായിരുന്നു ഒന്നാം ഘട്ട ശുചീകരണം. മാവിലാ കടപ്പുറം എം.എ.യു.പി സ്കൂള്‍ പരിസരം കേന്ദ്രീകരിച്ച് ഒന്ന്, 13 വാര്‍ഡുകളിലെ വളന്‍റിയര്‍മാര്‍ ശുചീകരണം നടത്തി ശേഖരിച്ച പ്ളാസ്റ്റിക് മാലിന്യം വേര്‍തിരിച്ചു. ഇവ വരുന്ന ദിവസങ്ങളില്‍ ഷ്രഡിങ് കേന്ദ്രങ്ങളിലേക്ക് മാറ്റും. പഞ്ചായത്ത് പ്രസിഡന്‍റ് എം.ടി. അബ്ദുല്‍ ജബ്ബാര്‍, സ്ഥിരം സമിതി അധ്യക്ഷ സുമാ കണ്ണന്‍, പ്രധാനാധ്യാപകന്‍ റസാഖ് പുനത്തില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. 12, 13 വാര്‍ഡുകളില്‍ മാവിലാ കടപ്പുറം ഗവ. എല്‍.പി സ്കൂളിലെ കുട്ടികള്‍, പഞ്ചായത്തംഗങ്ങളായ സുമതി, എം.കെ.എം. അബ്ദുല്‍ ഖാദര്‍, പ്രധാനാധ്യാപിക സുലോചന എന്നിവര്‍ നേതൃത്വം നല്‍കി. ആറ്, ഏഴ് വാര്‍ഡുകളിലെ ശുചീകരണത്തിന് എ.എല്‍.പി സ്കൂള്‍ വലിയപറമ്പിലെ വിദ്യാര്‍ഥികള്‍, പഞ്ചായത്തംഗം കെ. പുഷ്പ, പ്രധാനാധ്യാപിക പ്രവീണ എന്നിവര്‍ നേതൃത്വം നല്‍കി. അഞ്ചാം വാര്‍ഡില്‍ വൈസ് പ്രസിഡന്‍റ് എം.വി. സരോജിനി, ദാമോദരന്‍ എന്നിവരും തയ്യില്‍ നോര്‍ത് കടപ്പുറം നാലാം വാര്‍ഡില്‍ പഞ്ചായത്തംഗം പ്രസന്ന, മാധവന്‍ എന്നിവരും നേതൃത്വം നല്‍കി. ഇടയിലക്കാട് വാര്‍ഡില്‍ മെംബര്‍ കരുണാകരന്‍, മാടക്കാല്‍ വാര്‍ഡില്‍ ഗവ. എല്‍.പി സ്കൂള്‍ പ്രധാനാധ്യാപകന്‍ നാരായണന്‍ എന്നിവര്‍ ശുചീകരണം ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ നൂറുകണക്കിന് സന്നദ്ധ പ്രവര്‍ത്തകരും പങ്കെടുത്തു. പുന:ചംക്രമണ പ്ളാന്‍റുകളില്‍ അയക്കുന്നതിനു പുറമെ മൂന്നുമാസത്തിലൊരിക്കല്‍ ജില്ലാ പഞ്ചായത്തിന്‍െറ നേതൃത്വത്തിലും പ്ളാസ്റ്റിക് മാലിന്യം ശേഖരിക്കുമെന്ന് പഞ്ചായത്തധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.