സാഹസികമായത് റോഡുകളുടെ നിലവാരമില്ലായ്മ

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പാസഞ്ചര്‍ ബോര്‍ഡിങ് ബ്രിഡ്ജ് ചൈനയില്‍നിന്ന് കൊച്ചിയിലത്തൊനുള്ള കപ്പല്‍ സഞ്ചാരദൈര്‍ഘ്യം 20 ദിവസം. അഴീക്കല്‍ പോര്‍ട്ടില്‍നിന്ന് ഇന്നലെ രാത്രി മൂര്‍ഖന്‍ പറമ്പിലേക്ക് പുറപ്പെട്ട 66 അടി നീളമുള്ള ബ്രിഡ്ജുകള്‍ വഹിച്ച ട്രൈലറുകള്‍ തടസ്സങ്ങളൊന്നുമില്ലാതെ നാളെ വിമാനത്താവളത്തിലത്തെിയാല്‍ കൃത്യം അഴീക്കോടിനും വിമാനത്താവളത്തിനുമിടയിലെ കാത്തിരിപ്പിന് 19 ദിവസത്തിന്‍െറ നീളം! കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള റോഡുകളുടെ നിലവാരത്തകര്‍ച്ചയുടെ ഗതികേടാണ് ഈ കാത്തിരിപ്പെന്ന് ഉന്നതകേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടി. ടെര്‍മിനല്‍ ജോലിയുള്‍പ്പെടെയുള്ള മുക്കാല്‍ഭാഗവും പൂര്‍ത്തീകരിച്ചിട്ടും അനുബന്ധ റോഡ് നിര്‍മാണത്തിനുള്ള കരാര്‍പോലും സ്ഥിരപ്പെടുത്താനായിട്ടില്ല. അനുബന്ധ റോഡുകള്‍ വിമാനത്താവള നിലവാരത്തിലായിരുന്നുവെങ്കില്‍ ബ്രിഡ്ജിന്‍െറ യാത്ര ഇത്രത്തോളം സാഹസികമാവുമായിരുന്നില്ളെന്ന് പൊതുമരാമത്ത് വകുപ്പ് ഉന്നതകേന്ദ്രങ്ങളും സമ്മതിച്ചു. 17 അടി ഉയരമുള്ള ബ്രിഡ്ജിന്‍െറ ഗതാഗതം സുഗമമാക്കുന്നതിന് അഴീക്കോടിനും വിമാനത്താവളത്തിനും ഇടയില്‍ റോഡിന് കുറുകെയുള്ള ആയിരത്തിലേറെ കണക്ഷന്‍ ലൈനുകളാണ് വൈദ്യുതിവകുപ്പ് ജീവനക്കാര്‍ നീക്കംചെയ്ത് പുന$സ്ഥാപിക്കേണ്ടത്. വിമാനത്താവളത്തിനകത്തെ എയര്‍സൈഡ് നിര്‍മാണം 86 ശതമാനം പുരോഗമിച്ചിട്ടുണ്ട്. റണ്‍വേ പൂര്‍ത്തിയാവുകയും ചെയ്തു. മൂന്നു മാസമായി എയര്‍സൈഡ് ജോലികളുടെ പൂര്‍ത്തീകരണ ഗ്രാഫ് 86 ശതമാനത്തില്‍തന്നെ മരവിച്ചുനില്‍ക്കാനുള്ള കാരണവും അനുബന്ധ റോഡുകളിലൂടെ സാഹസികമായി ഉപകരണങ്ങള്‍ കൊണ്ടുവരാനാവില്ല എന്ന് കരാറുകാര്‍ പിണങ്ങിനില്‍ക്കുന്നത് കൊണ്ടാണ്. റണ്‍വേ, എയര്‍ക്രാഫ്റ്റ് പാര്‍ക്കിങ്, നാവിഗേഷന്‍ ബില്‍ഡിങ്, അപ്രോച്ച് ലൈറ്റുകള്‍, സെക്യൂരിറ്റിവാള്‍ എന്നിവയെല്ലാം പൂര്‍ത്തിയായി. പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിങ് ഉള്‍പ്പെടെയുള്ള സിറ്റിസൈഡ് ജോലികള്‍ 76 ശതമാനമേ പൂര്‍ത്തിയായിട്ടുള്ളൂ. മൂന്നുമാസംമുമ്പ് ഈ മേഖലയില്‍ 72 ശതമാനമായിരുന്നു പുരോഗതി. മണ്‍സൂണ്‍ ആയതിനാലാണ് മൂന്നു മാസത്തിനകം നാലു ശതമാനം മാത്രം ജോലി ചെയ്യാനായത്. സിറ്റിസൈഡ് നിര്‍മാണത്തില്‍ സുപ്രധാന ഉപകരണമാണ് ഇന്നലെ അഴീക്കല്‍നിന്ന് പുറപ്പെട്ട പാസഞ്ചര്‍ ബോര്‍ഡിങ് ബ്രിഡ്ജ്. എമിഗ്രേഷന്‍ ക്ളിയറന്‍സ് കഴിഞ്ഞ യാത്രക്കാര്‍ക്ക് വിമാനത്തിലേക്ക് ഗോവണിയില്ലാതെ നേരിട്ട് കയറാനും വിമാനത്തില്‍നിന്ന് നേരിട്ട് എമിഗ്രേഷന്‍ സോണിലേക്ക് ഇറങ്ങാനും കഴിയുന്ന ഗ്ളാസ് നിര്‍മിത ബ്രിഡ്ജാണിത്. ചൈനയിലെ ഷെണ്‍സണ്‍ തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പല്‍ 20 ദിവസംകൊണ്ടാണ് കൊച്ചിയിലത്തെിയത്. കൊച്ചിയില്‍ നാലു ദിവസത്തെ കാത്തിരിപ്പിനുശേഷം അഴീക്കലേക്ക് പുറപ്പെട്ട് രണ്ടു ദിവസത്തിനകം പോര്‍ട്ടിലത്തെി. ഗ്ളാസ് നിര്‍മിത ബ്രിഡ്ജായതിനാല്‍ ഇത് അസംബ്ളിങ് യൂനിറ്റായി കൊണ്ടുവരാനാവില്ലായിരുന്നു. വിമാനം നില്‍ക്കുന്ന ദിശയിലേക്ക് സഞ്ചരിച്ച് യാത്രക്കാര്‍ക്ക് അനായാസകരമായ സഞ്ചാരപാതയൊരുക്കുന്ന മറ്റ് 12ഓളം ഉപകരണങ്ങള്‍ കൊച്ചിയില്‍നിന്ന് നേരിട്ട് മൂര്‍ഖന്‍ പറമ്പില്‍ മൂന്നാഴ്ച മുമ്പുതന്നെ എത്തിച്ചിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇത്തരത്തിലുള്ള ഭീമാകാര ബ്രിഡ്ജുകള്‍ കപ്പലിലത്തെിച്ചതിന്‍െറ രണ്ടോ മൂന്നോ ദിവസത്തിനകംതന്നെ എയര്‍പോര്‍ട്ടിലത്തെിക്കാന്‍ കഴിഞ്ഞിരുന്നുവെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് കാസര്‍കോട് മേഖലയിലുള്ളവര്‍ക്ക് സഞ്ചരിക്കാവുന്ന കണ്ണൂര്‍-ചാലോട്-മട്ടന്നൂര്‍, തളിപ്പറമ്പ്-ഇരിട്ടി-മട്ടന്നൂര്‍, കണ്ണൂര്‍-ചക്കരക്കല്‍-അഞ്ചരക്കണ്ടി റോഡ്, കര്‍ണാടക കുടക് ജില്ലക്ക് ഉപയോഗപ്പെടേണ്ട കൂട്ടുപുഴ-മട്ടന്നൂര്‍ റോഡ്, വടകര മേഖലയിലുള്ളവര്‍ക്ക് ഉപയോഗപ്പെടേണ്ട തലശ്ശേരി-പിണറായി-അഞ്ചരക്കണ്ടി റോഡ്, പെരിങ്ങത്തൂര്‍-പാനൂര്‍ കൂത്തുപറമ്പ്-മട്ടന്നൂര്‍ റോഡ്, വയനാട് ജില്ലയില്‍നിന്നുള്ള മാനന്തവാടി-നെടുംപൊയില്‍, ബോയ്സ്ടൗണ്‍-കൊട്ടിയൂര്‍ റോഡ് എന്നിവയൊന്നും വിമാനത്താവള അനുബന്ധ റോഡുകളായി വികസിപ്പിക്കാനുള്ള നടപടി തുടങ്ങിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.