വിദ്യാര്‍ഥിയെ വാര്‍ഡന്‍ മര്‍ദിച്ചതായി പരാതി

അഴീക്കോട്: അഴീക്കല്‍ ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താംതരം വിദ്യാര്‍ഥിയെ വാര്‍ഡന്‍ മര്‍ദിച്ചതായി പരാതി. കാസര്‍കോട് കസബ സ്വദേശിയായ 14 കാരനെയാണ് വാര്‍ഡന്‍െറ മര്‍ദനമേറ്റതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്കൂളിന്‍െറ സമീപത്തെ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന കുട്ടിയെ വാര്‍ഡന്‍ സലീഷ് മാസ്റ്റര്‍ മര്‍ദിച്ചെന്നാണ് പരാതി. ബുധനാഴ്ച രാവിലെ ആറു മണിയോടെ ഹോസ്റ്റലിനു പുറത്ത് പോയി വരുമ്പോള്‍ തലപിടിച്ച് ചുമരിലിടിക്കുകയും മുഖത്തടിക്കുകയും ചെയ്തുവെന്നും രാവിലെ മുതല്‍ ഭക്ഷണമൊന്നും നല്‍കിയില്ളെന്നും മാതാവ് ആരോപിച്ചു. കഴിഞ്ഞ ദിവസം ഫോണ്‍ വിളിച്ചപ്പോഴാണ് മര്‍ദന വിവരം പറഞ്ഞതത്രെ. തുടര്‍ന്ന് ബന്ധുക്കള്‍ ഹോസ്റ്റലിലത്തെി രാത്രിയോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ആശുപത്രിയിലത്തെി പരാതി എഴുതിവാങ്ങി. വിദ്യാഭ്യാസ ഓഫിസര്‍ക്കും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും വിവരം കൈമാറിയിട്ടുണ്ട്. അതേസമയം, വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെ ഹോസ്റ്റലിലത്തെിയ വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ അധ്യാപകനെ ഭീഷണിപ്പെടുത്തി കുട്ടിയെ ബലമായി ഇറക്കിക്കൊണ്ടുപോവുകയായിരുന്നുവെന്നും ആരോപണമുണ്ട്. വിവരമറിയിച്ചെങ്കിലും വളപട്ടണം പൊലീസ് ഗൗരവത്തിലെടുത്തില്ളെന്നും ജീവനക്കാര്‍ ആരോപിച്ചു. കൂടാതെ, ജൂലൈയില്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ സംഘം ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ കുറ്റാരോപിതനായ ഈ വിദ്യാര്‍ഥി രണ്ട് മാസം സസ്പെന്‍ഷനിലായിരുന്നു. സംഭവത്തില്‍ കൂട്ടാളികളായിരുന്ന മറ്റ് അഞ്ച് വിദ്യാര്‍ഥികളെ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പി.ടി.എ കമ്മിറ്റി സ്കൂളില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഈ കുട്ടിയെ സ്കൂളില്‍നിന്ന് പുറത്താക്കാന്‍ തന്നെയാണ് തീരുമാനിച്ചിരുന്നത്. ഒടുവില്‍, ആഗസ്റ്റ് 23ന് നടത്തിയ പ്രത്യേക പി.ടി.എ തീരുമാനപ്രകാരമാണ് സ്കൂളില്‍ തിരിച്ചെ ടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.