ചാലോട്-അഞ്ചരക്കണ്ടി റോഡ് തകര്‍ന്നു

ഇരിക്കൂര്‍: ചാലോട്-അഞ്ചരക്കണ്ടി ജില്ലാ റോഡ് പാടേ തകര്‍ന്നതോടെ ഗതാഗതം ദുരിതമായി. തലശ്ശേരിയില്‍ നിന്ന് ചാലോട്-ഇരിക്കൂര്‍ മലയോര കുടിയേറ്റ മേഖലയിലേക്കുള്ള പ്രധാന റോഡായ ഇത് മെഡിക്കല്‍ കോളജിലേക്കും നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിലേക്കും കൂടിയുള്ള വഴിയാണ്. നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡ് അടുത്ത കാലത്താണ് പുനരുദ്ധരിച്ചത്. എന്നാല്‍, ഓവുചാലുകളില്ലാത്തതിനാല്‍ മഴവെള്ളം കെട്ടിക്കിടന്ന് തകരുകയാ യിരുന്നു. കുഴികള്‍ നിറഞ്ഞ റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.