ലോറിയിടിച്ച് മരിച്ച യുവാവിന്‍െറ ആശ്രിതര്‍ക്ക് 11 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

മഞ്ചേശ്വരം: ബൈക്കില്‍ ലോറിയിടിച്ച് മരിച്ച യുവാവിന്‍െറ ആശ്രിതര്‍ക്ക് 11,44,186 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. അഡി. വാഹനാപകട തര്‍ക്കപരിഹാര കോടതിയുടേതാണ് (മൂന്ന്) വിധി. മഞ്ചേശ്വരം ആനക്കല്‍ കൊടലമുഗറുവിലെ അബ്ദുസ്സലാമിന്‍െറ (19) ആശ്രിതര്‍ക്കാണ് യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഹൊസങ്കടി ബ്രാഞ്ച് നഷ്ടപരിഹാരം നല്‍കേണ്ടത്. 2013 മാര്‍ച്ച് 11ന് അബ്ദുസ്സലാം സഞ്ചരിച്ച ബൈക്കില്‍ ലോറിയിടിച്ചായിരുന്നു അപകടം. ഗുരുതരനിലയില്‍ ചികിത്സയിലിരിക്കെ മാര്‍ച്ച് 20നാണ് മരിച്ചത്. പിതാവ് ഇബ്രാഹീം, മാതാവ് ആയിഷ എന്നിവര്‍ ഫയല്‍ ചെയ്ത കേസിലാണ് വിധി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.