വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവത്തെിക്കുന്ന രണ്ടംഗ സംഘം പിടിയില്‍

പാപ്പിനിശ്ശേരി: സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവും മറ്റു മയക്കുമരുന്നുകളും എത്തിച്ചുകൊടുക്കുന്ന മാഫിയ സംഘത്തിലെ രണ്ടുപേര്‍ പിടിയിലായി. പാപ്പിനിശ്ശേരി എക്സൈസ് സംഘം പാപ്പിനിശ്ശേരി ദേശീയപാതയില്‍ നടത്തിയ പരിശോധനക്കിടയിലാണ് വേളാപുരത്തുനിന്ന് പുഴാതി കൊറ്റാളി സ്വദേശി സി. അക്ഷയ് പിടിയിലായത്. ഇയാളെ പിടികൂടി ഏതാനും മണിക്കൂറിനു ശേഷമാണ് കൂട്ടാളിയായ കൊറ്റാളിയിലെ എന്‍.പി. അഭിഷേകും പാപ്പിനിശ്ശേരി ആറോണ്‍ യു.പി സ്കൂളിനു സമീപത്തുവെച്ച് പിടിയിലായത്. ഇരുവരും ഇരുചക്രവാഹനത്തില്‍ കഞ്ചാവ് കടത്തുന്നതിനിടയിലാണ് എക്സൈസ് സംഘത്തിന്‍െറ വലയിലായത്. എക്സൈസ് ഇന്‍സ്പെക്ടര്‍ ഷറഫുദ്ദീന്‍െറ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പ്രിന്‍റീവ് ഓഫിസര്‍മാരായ പി.കെ. രഘുനന്ദനന്‍, എം.പി. സര്‍വജ്ഞന്‍, കെ.ബി. സുരേഷ്, എന്‍.ടി. ധുമന്‍, ടി. ഖാലിദ്, കെ.സി. ഷിബു, ശ്രീകുമാര്‍, നികേഷ്, ടി.വി. വിജിത്ത് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.