വളപട്ടണം: വളപട്ടണം റെയില്‍വേ സ്റ്റേഷനിലെ നടപ്പാലം (ഫൂട് ഓവര്‍ ബ്രിഡ്ജ്) നിര്‍മാണം ഇഴയുന്നതായി ആക്ഷേപം. കഴിഞ്ഞ ഫെബ്രുവരിയില്‍ പൂര്‍ത്തീകരിക്കേണ്ട നടപ്പാലം എഗ്രിമെന്‍റ് കാലാവധി കഴിഞ്ഞ് ആറുമാസം പിന്നിട്ടിട്ടും നിര്‍മാണപ്രവൃത്തി പുരോഗതിയില്ലാതെ തുടരുകയാണ്. 2015 സെപ്റ്റംബറില്‍ ഫൂട്ട് ഓവര്‍ബ്രിഡ്ജ് സ്ഥാപിക്കുന്നതിനുള്ള ഫൗണ്ടേഷന്‍ പ്രവൃത്തി നടന്നെങ്കിലും കാലവര്‍ഷത്തിന്‍െറ കാരണം പറഞ്ഞ് നിര്‍ത്തിവെക്കുകയായിരുന്നു. വീണ്ടും പ്രവൃത്തി കഴിഞ്ഞ ജൂലൈ മാസം പുനരാരംഭിച്ചെങ്കിലും നവംബറോടെ മാത്രമേ പൂര്‍ത്തിയാകൂ എന്നാണ് റെയില്‍വേ എന്‍ജിനീയറിങ് വിഭാഗ (ബ്രിഡ്ജ്)ത്തിന്‍െറ അഭിപ്രായം. റെയില്‍വേ ഡിസൈന്‍ സെക്ഷന്‍ നേരത്തെ തീരുമാനിച്ച എസ്റ്റിമേറ്റില്‍ ഭേദഗതി വരുത്തി, ദീര്‍ഘകാലം നിലനില്‍ക്കുന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിര്‍മാണ രീതിയിലാണ് നിലവില്‍ പ്രവൃത്തി പുനരാരംഭിച്ചിട്ടുള്ളത്. വളപട്ടണം, ഉപ്പള സ്റ്റേഷനുകളിലായി ഒരുകോടി അറുപത് ലക്ഷം രൂപയുടേതാണ് പദ്ധതി. ഉപ്പള സ്റ്റേഷനിലെ ഫൂട് ഓവര്‍ബ്രിഡ്ജ് പ്രവൃത്തിയും പൂര്‍ത്തിയായിട്ടില്ല. സതേണ്‍ റെയില്‍വേ പാലക്കാട് ഡിവിഷന്‍ രണ്ടു സ്റ്റേഷനുകളിലുമായുള്ള നിര്‍മാണ പ്രവൃത്തി ഒറ്റ പദ്ധതിയായാണ് സംഖ്യ അനുവദിച്ചത്. ഒന്നാം നമ്പര്‍ പ്ളാറ്റ്ഫോമില്‍നിന്നും രണ്ടാം നമ്പര്‍ പ്ളാറ്റ്ഫോമില്‍ ഇറങ്ങേണ്ടുന്ന വിധത്തിലാണ് സ്റ്റേഷന്‍െറ തെക്കുഭാഗത്തായി ഫൂട് ഓവര്‍ബ്രിഡ്ജ് നിര്‍മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.