തലശ്ശേരി: ഒരുവേള കൈവിട്ടുപോയ ജീവിതം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് അവര്‍ വീണ്ടും കോടിയേരിയിലെ മലബാര്‍ കാന്‍സര്‍ സെന്‍ററിന്‍െറ പടികടന്നത്തെിയത്. മങ്ങിത്തുടങ്ങിയ പ്രതീക്ഷയുടെ പ്രകാശം തിരിച്ചുപിടിക്കാനും ജീവിതത്തിലേക്ക് തിരിച്ചുനടക്കാനും സഹായിച്ച ആശുപത്രിയില്‍ ഒരിക്കല്‍കൂടി ഒത്തുചേര്‍ന്നപ്പോള്‍ അവരില്‍ കടപ്പാടും നന്ദിയും വഴിഞ്ഞൊഴുകി. മലബാര്‍ കാന്‍സര്‍ സെന്‍ററില്‍ രക്തത്തിലെ അര്‍ബുദ-അര്‍ബുദേതര രോഗ മുക്തിക്കായുള്ള മജ്ജ മാറ്റിവെക്കല്‍ ചികിത്സക്ക് വിധേയരായവരാണ് കുടുംബസമേതം മലബാര്‍ കാന്‍സര്‍ സെന്‍ററില്‍ ഒത്തുകൂടിയത്. മജ്ജ മാറ്റിവെക്കല്‍ ചികിത്സക്ക് വിധേയരായി രോഗം ഭേദപ്പെട്ട മുപ്പതോളം പേരും അവരുടെ കുടുംബാംഗങ്ങളുമാണ് സംഗമത്തില്‍ പങ്കെടുത്തത്. എം.സി.സി സെമിനാര്‍ ഹാളില്‍ നടന്ന സംഗമം അഡ്വ. എ.എന്‍. ഷംസീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മജ്ജ മാറ്റിവെക്കല്‍ ചികിത്സ സൗജന്യമാക്കുന്നതിന്‍െറ ഭാഗമായി ഫണ്ട് ശേഖരിക്കുന്നതിന് ലക്ഷ്യമിട്ട് തയാറാക്കിയ അക്ഷയ ഫണ്ടിന്‍െറ ബ്രോഷര്‍-നവജീവന്‍ 2016ന്‍െറ പ്രകാശനം സിനി ആര്‍ട്ടിസ്റ്റ് സുശീല്‍കുമാര്‍ തിരുവങ്ങാട് നിര്‍വഹിച്ചു. അക്ഷയ ഫണ്ടിലേക്ക് ധനസമാഹരണം നടത്തുകവഴി സമൂഹത്തിന് മാതൃകയായ തലശ്ശേരി സെന്‍റ് ജോസ് മെട്രോ പൊളിറ്റന്‍ സ്കൂള്‍, മുബാറക് സ്കൂള്‍, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് ഭാരവാഹികള്‍, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയ കരാറുകാര്‍, എന്‍ജിനീയറിങ് വിഭാഗം ജീവനക്കാര്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. സെന്‍റര്‍ ഡയറക്ടര്‍ ഡോ. സതീശന്‍ ബാലസുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ എ.കെ. രാജേഷ്, നഴ്സിങ് സൂപ്രണ്ട് ആനറ്റ് ഫെര്‍ണാണ്ടസ് എന്നിവര്‍ സംസാരിച്ചു. ക്ളിനിക്കല്‍ ഹെമറ്റോളജി ആന്‍ഡ് മെഡിക്കല്‍ ഓങ്കോളജി വിഭാഗം തലവന്‍ ഡോ. ചന്ദ്രന്‍ കെ. നായര്‍ സ്വാഗതവും എസ്. സിന്ധു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.