ഡി.വൈ.എഫ്.ഐ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്

പുതിയതെരു: പുഴാതിയില്‍ സുവിശേഷ പ്രാര്‍ഥനാ സംഘത്തെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ബ്ളോക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വളപട്ടണം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. വളപട്ടണം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപം ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ഒ.കെ. വിനീഷ് ഉദ്ഘാടനം ചെയ്തു. ബ്ളോക് പ്രസിഡന്‍റ് എം. ശ്രീരാമന്‍ അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് സിറാജ് സംസാരിച്ചു. ബ്ളോക് സെക്രട്ടറി കെ.കെ. റിജു സ്വാഗതം പറഞ്ഞു. അതേസമയം, അറസ്റ്റിലായവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പുതിയതെരുവില്‍ മാര്‍ച്ച് നടത്തി. ബി.ജെ.പി അഴീക്കോട് മണ്ഡലം പ്രസിഡന്‍റ് കെ.എന്‍. വിനോദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഒ.കെ. സന്തോഷ്, വൈസ് പ്രസിഡന്‍റ് പള്ളിപ്രത്ത് പ്രകാശന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്‍റ് കെ.പി. അരുണ്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സി.സി. രതീഷ് ജനാര്‍ദനന്‍ സ്വാഗതം പറഞ്ഞു. ഉണ്ണികൃഷ്ണന്‍, മനോജ് കാട്ടാമ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.