ഉദ്യോഗസ്ഥ സംഘത്തെ കുഞ്ഞിപ്പള്ളിയില്‍ തടഞ്ഞു

മാഹി: ചോമ്പാല്‍ കുഞ്ഞിപ്പള്ളിയില്‍ പള്ളിയുടെ ഖബര്‍സ്ഥാന്‍ സ്ഥലം ദേശീയപാതക്കായി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് എത്തിയ ഉന്നത ഉദ്യോഗസ്ഥസംഘത്തെ നാട്ടുകാര്‍ തടഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സബ് കലക്ടര്‍ ഗോപാലകൃഷ്ണന്‍, ഡെപ്യൂട്ടി കലക്ടര്‍ എസ്. ഷാമില്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ 10 അംഗ സംഘത്തെ പള്ളിക്കുമുന്നില്‍ തടഞ്ഞത്. കുഞ്ഞിപ്പള്ളിയില്‍ ദേശീയപാത ആറുവരിയായി വികസിപ്പിക്കാന്‍ സ്ഥലമിരിക്കെ ഖബര്‍സ്ഥാന്‍െറ ഒരിഞ്ച് ഭൂമിയും പാതവികസനത്തിനായി വിട്ടുതരില്ളെന്ന് പള്ളി പരിപാലന കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. റോഡ് വികസനത്തിന് എതിരല്ളെന്നും എന്നാല്‍, ഇതിന്‍െറ പേരില്‍ പള്ളിക്കകത്ത് കയറിയുള്ള ഒരു സര്‍വേയും അനുവദിക്കില്ളെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. വന്‍ പൊലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. സര്‍വേ നടത്താന്‍ സഹകരിക്കണമെന്ന് ഉദ്യോഗസ്ഥ സംഘം ആവശ്യപ്പെട്ടിരുന്നു. പള്ളിക്കകത്തും പുറത്തും നൂറുകണക്കിന് ആളുകള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. പ്രശ്നം സംബന്ധിച്ച് മുഴുവന്‍ കാര്യങ്ങളും സംസ്ഥാന സര്‍ക്കാറിനെയും ഹൈവേ അതോറിറ്റിയെയും അറിയിക്കുമെന്ന് സബ് കലക്ടര്‍ പറഞ്ഞു. ചര്‍ച്ചകളില്‍ പള്ളിക്കമ്മിറ്റി ഭാരവാഹികളായ ശംസുദ്ദീന്‍ ഫൈസി, ഹമീദ് എരിക്കല്‍, ടി.ജി. നാസര്‍, ടി.സി.എച്ച്. അബൂബക്കര്‍, കര്‍മസമിതി ജില്ലാ ഭാരവാഹികളായ പ്രദീപ് ചോമ്പാല, എ.ടി. മഹേഷ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.