മോഷണക്കേസ് പ്രതികള്‍ വീണ്ടും പിടിയില്‍

പാപ്പിനിശ്ശേരി: വിവിധ മോഷണക്കേസിലെ പ്രതികള്‍ മോഷണ ശ്രമത്തിനിടെ പൊലീസ് പിടിയിലായി. പാപ്പിനിശ്ശേരിയിലെ എന്‍. സുരേഷ് നടരാജ് (47), റെയില്‍വേ സ്റ്റേഷന് സമീപത്തെ തഞ്ചാവൂര്‍ സ്വദേശി വെങ്കിടേഷ് (45) എന്നിവരെയാണ് വളപട്ടണം എസ്.ഐ ശ്രീജിത്ത് കൊടേരിയും സംഘവും പട്രോളിങ്ങിനിടയില്‍ പിടികൂടിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെ പുതിയതെരു ഹൈവേക്ക് സമീപത്തുനിന്നാണ് ഇരുവരെയും ദുരൂഹസാഹചര്യത്തില്‍ കണ്ടത്തെിയത്. മോഷണക്കേസുകളില്‍ പ്രതിയായി ഇരുവരും നിരവധിതവണ ജയില്‍ശിക്ഷ അനുഭവിച്ചവരാണ്. ഇവരുടെ ബാഗില്‍നിന്ന് മോഷണത്തിനുപയോഗിക്കുന്ന ആയുധങ്ങളും പൊലീസ് പിടികൂടി. മാസങ്ങള്‍ക്കുമുമ്പായി കടലായി ശ്രീകൃഷ്ണക്ഷേത്ര ഭണ്ഡാരം തകര്‍ത്ത് മോഷണം നടത്തിയ കേസിലും ചിറക്കല്‍ പഞ്ചായത്ത് ഓഫിസില്‍ നടത്തിയ മോഷണക്കേസിലും ജയില്‍ശിക്ഷ അനുഭവിച്ചയാളാണ് സുരേഷ്. വെങ്കിടേഷ് കോഴിക്കോട്ടും പരിസരത്തും നടത്തിയ നിരവധി മോഷണക്കേസുകളില്‍ പിടിയിലായി ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണ്. രണ്ടുപേരേയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എ.എസ്.ഐ രവീന്ദ്രന്‍, സി.ഇ.ഒമാരായ അനില്‍കുമാര്‍, ശ്രീകുമാര്‍ എന്നിവരും പൊലീസ് പട്രോളിങ് സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.