കണ്ണൂര്‍: പദ്ധതി ആസൂത്രണത്തിലും നിര്‍വഹണത്തിലും ജില്ലാപഞ്ചായത്ത് മികവിന്‍െറ പുതിയ മാതൃക സൃഷ്ടിക്കുമെന്ന് പ്രസിഡന്‍റ് കെ.വി. സുമേഷ് പറഞ്ഞു. വാര്‍ഷികപദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് നടന്ന നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016-17 വര്‍ഷത്തെ മുഴുവന്‍ വാര്‍ഷിക പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കും. എല്ലാകാര്യങ്ങളും മാര്‍ച്ച് 31 അര്‍ധരാത്രിയിലേക്ക് മാറ്റിവെക്കുന്ന പതിവുരീതിക്കു പകരം പദ്ധതിയുടെ ഓരോഘട്ടവും സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടികളാണ് കൈക്കൊള്ളുക. ഇക്കാര്യത്തില്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ സഹകരിക്കണം. 100 ശതമാനം പദ്ധതിനിര്‍വഹണമാണ് ജില്ലാപഞ്ചായത്ത് ലക്ഷ്യമിടുന്നത്. സാങ്കേതികതടസ്സങ്ങള്‍ തുടക്കത്തില്‍തന്നെ ചൂണ്ടിക്കാട്ടി പരിഹരിക്കണം. അംഗീകരിച്ച എല്ലാ പദ്ധതികളും നടപ്പിലാക്കാനുള്ളതാണെന്നാണ് ജില്ലാപഞ്ചായത്തിന്‍െറ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാപഞ്ചായത്ത് അംഗീകാരം നല്‍കിയ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍വഹണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. എല്ലാ പദ്ധതികളും നിശ്ചിത ഫോര്‍മാറ്റില്‍ ഡാറ്റാ എന്‍ട്രി നടത്തി മറ്റു നടപടിക്രമങ്ങള്‍ക്കുശേഷം ആഗസ്റ്റ് 22ന് മുമ്പായി പ്ളാനിങ് ഓഫിസില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. അടുത്ത ജില്ലാ ആസൂത്രണസമിതി യോഗം വാര്‍ഷികപദ്ധതികള്‍ അംഗീകാരത്തിനായി പരിഗണിക്കും. സുലേഖ സോഫ്റ്റ്വെയറില്‍ പദ്ധതികള്‍ അപ്ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. സുരേഷ് ബാബു, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ജയബാലന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ടി.ടി. റംല, ജില്ലാപഞ്ചായത്ത് സെക്രട്ടറി എം.കെ. ശ്രീജിത്ത്, കെ.വി. ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.