തലശ്ശേരിയില്‍ രണ്ടിടങ്ങളില്‍ കെട്ടിടഭാഗങ്ങള്‍ തകര്‍ന്നു

തലശ്ശേരി: തലശ്ശേരിയില്‍ ഇന്നലെ അപകട പരമ്പര. തലശ്ശേരി പഴയ ബസ്സ്റ്റാന്‍ഡിലും പുതിയ ബസ്സ്റ്റാന്‍ഡിലും കെട്ടിടത്തിന്‍െറ ഭാഗങ്ങള്‍ അടര്‍ന്ന് വീണത് ജനങ്ങളെ ഭീതിയിലാഴ്ത്തി. പഴയ ബസ്സ്റ്റാന്‍ഡില്‍ മാര്‍ക്കറ്റ് റോഡില്‍ എന്‍.എസ് വെജിറ്റബിള്‍സിന്‍െറ ഇടത് ഭാഗമാണ് തകര്‍ന്നത്. ഇതിനോട് ചേര്‍ന്ന് പുതിയ കെട്ടിടം നിര്‍മിക്കുന്നുണ്ട്. നിര്‍മാണ പ്രവൃത്തിയിലേര്‍പ്പെട്ടിരുന്ന ജോലിക്കാര്‍ ഓടിമാറിയതിനാല്‍ അപകടം ഒഴിവായി. പുതിയ ബസ്സ്റ്റാന്‍ഡില്‍ 12 മണിയോടെ ലാവണ്യ കോംപ്ളക്സിന്‍െറ സമീപത്തെ കെട്ടിടത്തിന്‍െറ സണ്‍ഷേഡാണ് അടര്‍ന്നുവീണത്. മൂന്നു കടകളുടെ മുന്‍ഭാഗത്തായി ഇരുമ്പ് പൈപ്പുകളില്‍ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ പാകിയ സണ്‍ഷേഡ് ഭാരം താങ്ങാനാവാതെ ഇളകി വീഴുകയായിരുന്നു. സമീപത്തെ കടകളിലുണ്ടായിരുന്നവര്‍ ഇളകിവീഴുന്ന ശബ്ദം കേട്ട് ഓടിമാറിയതിനാല്‍ പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു. കടയുടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ക്ക് നിസ്സാര കേടുപാടുകള്‍ പറ്റി. കണ്ണൂരിലേക്കുള്ള ബസിനായി കാത്തു നില്‍ക്കുന്ന കാത്തിരിപ്പ് കേന്ദ്രത്തിന് പിന്നിലുള്ള കടകളുടെ സണ്‍ഷേഡാണ് അടര്‍ന്നു വീണത്. സംഭവസ്ഥലത്ത് തലശ്ശേരി ഫയര്‍ഫോഴ്സത്തെി രക്ഷാപ്രവര്‍ത്തനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.