കൂത്തുപറമ്പ്: സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് തലശ്ശേരി-കൂത്തുപറമ്പ്-ഇരിട്ടി റൂട്ടില്‍ ബുധനാഴ്ചയും ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തി. ഇരിട്ടിയില്‍നിന്ന് തലശ്ശേരിയിലേക്ക് സര്‍വിസ് നടത്തുകയായിരുന്ന ദുര്‍ഗ ബസിലെ ക്ളീനര്‍ ഇരിട്ടി മാടത്തില്‍ സ്വദേശി പാലത്തിങ്കല്‍ പി.എ. ലിന്‍േറാവിനാണ് ഇന്നലെ മര്‍ദനമേറ്റത്. രാവിലെ 9.30ഓടെ പൂക്കോട് ടൗണിലാണ് സംഭവം. പാസ് ചോദിച്ചതിന്‍െറ പേരില്‍ ഒരുസംഘം വിദ്യാര്‍ഥികള്‍ മര്‍ദിക്കുകയായിരുന്നുവത്രെ. ലിന്‍േറാ കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞദിവസം തലശ്ശേരി ബസ്സ്റ്റാന്‍ഡിലും വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മില്‍ കൈയാങ്കളി നടന്നിരുന്നു. ഇതിനെ തുടര്‍ന്ന് ചൊവ്വാഴ്ച തലശ്ശേരി-ഇരിട്ടി റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്ക് നടത്തിയിരുന്നു. അതിന്‍െറ തുടര്‍ച്ചയാണ് ഇന്നലത്തെ സംഭവമെന്നാണ് കരുതുന്നത്. സംഭവത്തില്‍ പത്തോളം വിദ്യാര്‍ഥികള്‍ക്കെതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. ഏതാനും വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, ബസ് ജീവനക്കാര്‍ പാസ് സ്വീകരിക്കാന്‍ തയാറാകാത്തതാണ് പ്രശ്നങ്ങള്‍ക്കിടയാക്കുന്നതെന്ന് വിദ്യാര്‍ഥികളും ആരോപിച്ചു. അപ്രതീക്ഷിത പണിമുടക്കിനെ തുടര്‍ന്ന് നിരവധി യാത്രക്കാരാണ് പെരുവഴിയിലായത്. തലശ്ശേരി, കണ്ണൂര്‍ ഡിപ്പോകളില്‍നിന്ന് കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസ് നടത്തിയതോടെയാണ് യാത്രാക്ളേശത്തിന് ഒരു പരിധിവരെ പരിഹാരമായത്. തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍നിന്ന് സ്വകാര്യ-ചെറുകിട വാഹനങ്ങളും സര്‍വിസ് നടത്തി യിരുന്നു. പിന്നീട് പൊലീസിന്‍െറ സാന്നിധ്യത്തില്‍ നടന്ന ബസ് ഉടമകളുടെയും വിദ്യാര്‍ഥികളുടെയും ട്രേഡ് യൂനിയന്‍ പ്രതിനിധികളുടെയും യോഗത്തില്‍ പ്രശ്നം ഒത്തുതീര്‍പ്പായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.