സമൃദ്ധി പ്രതീക്ഷയില്‍ കര്‍ഷക ദിനാചരണം

കണ്ണൂര്‍: ചിങ്ങ പിറവിയുടെ പൊന്‍പുലരിയെ വരവേറ്റ് സമൃദ്ധിയുടെ നിറ പ്രതീക്ഷയില്‍ നാടെങ്ങും കര്‍ഷക ദിനം ആചരിച്ചു. മലയാളത്തിന്‍െറ പുതുവര്‍ഷാരംഭമായ ചിങ്ങ മാസം പച്ചപ്പിന്‍െറയും അന്നത്തിന്‍െറയും നിറപറ സമ്മാനിക്കുമെന്ന പ്രതീക്ഷയോടെയാണ് മലയാളികള്‍ വരവേറ്റത്. പുതുവര്‍ഷാരംഭത്തെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങള്‍, കൃഷിഭവനുകള്‍, കര്‍ഷക സമിതികള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു. കൃഷിയുടെ പ്രാധാന്യവും അറിവും വിദ്യാര്‍ഥികളില്‍ എത്തിക്കുന്നതിന് ജൈവവൈവിധ്യ പാര്‍ക്കുകളുടെ പ്രവര്‍ത്തനത്തിന് ആരംഭം കുറിച്ചാണ് വിദ്യാലയങ്ങള്‍ കര്‍ഷക ദിനം ആചരിച്ചത്. കൃഷി സെമിനാറുകളും ബോധവത്കരണവും കര്‍ഷകരെ ആദരിക്കലും പലയിടങ്ങളിലും നടന്നു. എളയാവൂരില്‍ നടന്ന കര്‍ഷക ദിനാചരണം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ വെള്ളോറ രാജന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തൈക്കണ്ടി മുരളീധരന്‍, ജ്യോതിലക്ഷ്മി, സാഹിന മൊയ്തീന്‍, കെ. പ്രമോദ്, പ്രേമജ, ബീന, എസ്. ഷഹീദ, കെ.എ. ഗംഗാധരന്‍, കൊളക്കര മുസ്തഫ, ഷാജി ചാലിലോത്ത്, കെ. രാജീവന്‍, പ്രേമരാജന്‍, എം.വി. അരവിന്ദന്‍, ടി.കെ. രവീന്ദ്രന്‍, സി. വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു. ഏഴ് കര്‍ഷകരെ ആദരിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എ. സാവിത്രി വിജയികള്‍ക്കുള്ള സമ്മാനം നല്‍കി. കണ്ണൂര്‍ കോര്‍പറേഷന്‍ ഹാളില്‍ കൃഷിഭവന്‍െറയും കണ്ണൂര്‍ കോര്‍പറേഷന്‍െറയും ആഭിമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു. ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. അഡ്വ. ടി.ഒ. മോഹനന്‍ അധ്യക്ഷത വഹിച്ചു. സി. സീനത്ത്, ലിഷ ദീപക്, ഇ. ബീന, അമൃത രാമകൃഷ്ണന്‍, ഒ. രാധ, എം.പി. അനില്‍കുമാര്‍, സി. ഷഫീഖ്, രഞ്ജിത്ത്, ആശ, റഷീദ മഹലില്‍, മീനാസ് തമ്മിട്ടോന്‍, പി.പി. കൃഷ്ണന്‍ മാസ്റ്റര്‍, കെ.പി. വിനയന്‍, സിന്ധു എന്‍. പണിക്കര്‍, കെ. സിന്ധു, എം.വി. ജനാര്‍ദനന്‍, കൃഷി വകുപ്പ് ഓഫിസര്‍ എ. അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സജിത്ത്, പ്രേമരാജന്‍, കെ.സി. അജിത്ത്, സി.സി. അരുണ, രേഖ എസ.് പൈ തുടങ്ങിയ കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. പള്ളിക്കുന്ന് സോണല്‍ ഓഫിസില്‍ കര്‍ഷകദിനം ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. ജെമിനി അധ്യക്ഷത വഹിച്ചു. കെ.പി. വിദ്യ, ജയദേവന്‍, രതി, പി.കെ. വസന്ത, റോജ, ലീല ശങ്കുണ്ണി, കെ. പുരുഷോത്തമന്‍, എം.വി. പ്രദീപ് കുമാര്‍, കൃഷി ഓഫിസര്‍ റോയ് ജോസഫ്, ബാങ്ക് മാനേജര്‍ ബല്‍റാം തുടങ്ങിയവര്‍ സംബന്ധിച്ചു. പടിക്കല്‍ രാജന്‍, എം.പി. മുഹമ്മദലി, പി. ബിന്ദു, പി.കെ. കിരണ്‍, സതി തുടങ്ങിയ കര്‍ഷകരെ ആദരിച്ചു. കാനച്ചേരി മന്‍ശ ഉല്‍ഉലും എം.എല്‍.പി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് പയര്‍ ചെടി വിതരണം, ജൈവപച്ചക്കറി നടീല്‍ എന്നിവയുടെ ഉദ്ഘാടനം മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എ. പങ്കജാക്ഷന്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് കെ. ബാസിത്ത് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം പി.പി. ഖദീജ, സ്കൂള്‍ മാനേജര്‍ പി.എം. മമ്മു, അധ്യാപകരായ പി.കെ. അസീസ്, കെ.ആര്‍. ജിതിന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.