ഗരീബ്രഥ് ഒന്നര മണിക്കൂര്‍ പയ്യന്നൂരില്‍ പിടിച്ചിട്ടു

പയ്യന്നൂര്‍: ഗരീബ്രഥ് എക്സ്പ്രസ് എന്‍ജിന്‍ തകരാര്‍ മൂലം ഒന്നര മണിക്കൂറോളം പയ്യന്നൂരില്‍ പിടിച്ചിട്ടു. ലോക്മാന്യതിലകില്‍നിന്ന് കൊച്ചുവേളിയിലേക്ക് പോകുന്ന ട്രെയിന്‍ കണ്ണൂരില്‍നിന്ന് മറ്റൊരു എന്‍ജിനത്തെിച്ചാണ് യാത്ര തുടര്‍ന്നത്.ശനിയാഴ്ച ഉച്ചക്ക് 12.10നാണ് സംഭവം. പയ്യന്നൂരത്തെുന്നതിന് തൊട്ടുമുമ്പാണ് എന്‍ജിന്‍ തകരാര്‍ ലോക്കോ പൈലറ്റിന്‍െറ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ പയ്യന്നൂര്‍ സ്റ്റേഷനിലത്തെി രണ്ടാം നമ്പര്‍ ട്രാക്കില്‍ നിര്‍ത്തി. ഗരീബ്രഥിന് പയ്യന്നൂരില്‍ സ്റ്റോപ്പില്ല. സ്റ്റേഷന്‍ മാസ്റ്റര്‍ അധികൃതരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് കണ്ണൂരില്‍നിന്ന് എന്‍ജിനത്തെിച്ച് ഒന്നരയോടെ യാത്ര പുനരാരംഭിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.