നവീകരിച്ച ആനക്കുളം നാടിന് സമര്‍പ്പിച്ചു

കണ്ണൂര്‍: ഓപറേഷന്‍ അനന്ത പദ്ധതിയിലുള്‍പ്പെടുത്തി നവീകരിച്ച ആനക്കുളം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ചളിയും മാലിന്യവും പായലും നീക്കി ചുറ്റുമതിലോട് കൂടിയാണ് കുളം നവീകരണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. പൂര്‍ണനാശത്തിന്‍െറ വക്കിലത്തെിയ കുളം നവീകരിച്ച് ഒരു നാടിന്‍െറയാകെ ജലസ്രോതസ്സാക്കി മാറ്റിയ പദ്ധതിയുടെ ഉദ്ഘാടനത്തിന് നൂറുകണക്കിന് ജനങ്ങള്‍ സാക്ഷ്യം വഹിച്ചു. നവീകരിക്കാന്‍ മുന്നിട്ടിറങ്ങിയ ജനപ്രതിനിധികളെയും ആനക്കുളം സംരക്ഷണ സമിതിയെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. രണ്ടരക്കോടി രൂപക്ക് നിര്‍മിതി കേന്ദ്രക്കായിരുന്നു നവീകരണ കരാര്‍. ജില്ലാ കലക്ടര്‍ പി. ബാലകിരണിന്‍െറ നേതൃത്വത്തില്‍ ഭരണസംവിധാനവും എല്ലാവിധ സഹായവും നല്‍കി. രണ്ടര ഏക്കറുള്ള കുളത്തില്‍ ഇപ്പോള്‍ രണ്ടരക്കോടി ലിറ്ററോളം ജലസംഭരണ ശേഷിയുണ്ട്. 110 മീറ്റര്‍ നീളവും 52 മീറ്റര്‍ വീതിയും ആറുമീറ്റര്‍ ആഴവുമുണ്ട്. പടവുകളില്‍ ചെങ്കല്‍പടുത്ത് അരികുകെട്ടി സൗന്ദര്യവത്കരണവും പൂര്‍ത്തിയാക്കി. കുളത്തിലേക്ക് പുറത്തുനിന്നുള്ള മാലിന്യം ഒഴുകിയത്തൊതിരിക്കാന്‍ മതിലും പണിതിട്ടുണ്ട്. സംരക്ഷണവും കുളത്തിന് സമീപത്ത് കുട്ടികളുടെ പാര്‍ക്ക് ഉള്‍പ്പെടെയുള്ള സംവിധാനവും ഏര്‍പ്പെടുത്താനാണ് കോര്‍പറേഷന്‍ ലക്ഷ്യമിടുന്നത്. ചടങ്ങില്‍ പി.കെ. ശ്രീമതി എം.പി അധ്യക്ഷത വഹിച്ചു. ലോമാസ്റ്റ് സ്വിച്ചോണ്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. കുളം നിര്‍മിച്ച നിര്‍മിതി കേന്ദ്രക്കും മറ്റുള്ളവര്‍ക്കും മേയര്‍ ഇ.പി. ലത ഉപഹാരം നല്‍കി. കെ.കെ. രാഗേഷ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ്, വെള്ളോറ രാജന്‍, ടി.ഒ. മോഹനന്‍, ഇ. സീനത്ത്, കെ.കെ. ജയപ്രകാശ്, വി. രാജേഷ് പ്രേം, വി.വി. കുഞ്ഞികൃഷ്ണന്‍, ബല്‍വിന്ദര്‍ സിങ് തുടങ്ങിയവര്‍ സംസാരിച്ചു. സബ് കലക്ടര്‍ നവജ്യോത് ഖോസ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കലക്ടര്‍ പി. ബാലകിരണ്‍ സ്വാഗതവും കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഇ. ബീന നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.