ഖാദി തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട കൂലി ഉറപ്പാക്കും –മന്ത്രി

കണ്ണൂര്‍: ഖാദി തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട കൂലി ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍. കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ സംസ്ഥാനതല ഖാദി ഓണം-ബക്രീദ് മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു വര്‍ഷംകൊണ്ട് സംസ്ഥാനത്ത് 50 പുതിയ വില്‍പനകേന്ദ്രങ്ങള്‍കൂടി തുടങ്ങും. ഖാദി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പുപദ്ധതിയിലെ കൂലിപോലും കിട്ടുന്നില്ല. മെച്ചപ്പെട്ട കൂലി കൊടുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. തമിഴ്നാട്ടില്‍നിന്നുള്ള കള്ളഖാദിയുടെ വരവ് തടയും. എന്നാല്‍, തമിഴ്നാട്, ബംഗാള്‍ സര്‍ക്കാറുകളുമായി ബന്ധപ്പെട്ട് ഇവിടെ ഉല്‍പാദിപ്പിക്കാത്ത ഖാദി ഇനങ്ങള്‍ വില്‍പനക്ക് എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി എം.പി, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ്, കലക്ടര്‍ പി. ബാലകിരണ്‍, കെ.വി.ഐ.സി ഡയറക്ടര്‍ ഐ. ജവഹര്‍, കൗണ്‍സിലര്‍ അഡ്വ. ലിഷദീപക്, രാഷ്ട്രീയപാര്‍ട്ടി-സംഘടനാപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് സെക്രട്ടറി കെ. രാമചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാര്‍ക്കറ്റിങ് ഡയറക്ടര്‍ ആര്‍. തുളസീധരപ്പിള്ള സ്വാഗതവും എന്‍. നാരായണന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.