ഉത്തരമലബാര്‍ ജലോത്സവം ഗാന്ധിജയന്തി ദിനത്തില്‍; സംഘാടകസമിതിയായി

ചെറുവത്തൂര്‍: ഉത്തരമലബാര്‍ ജലോത്സവം സംഘാടകസമിതിയായി. ജില്ലാ ഭരണകൂടം, ഡി.ടി.പി.സി, നീലേശ്വരം ബ്ളോക് പഞ്ചായത്ത്, നീലേശ്വരം മുനിസിപ്പാലിറ്റി, ചെറുവത്തൂര്‍ പഞ്ചായത്ത് ജനകീയ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ രണ്ടിന് കാര്യങ്കോട് തേജസ്വിനി പുഴയിലാണ് ഉത്തരമലബാര്‍ ജലോത്സവം സംഘടിപ്പിക്കുക. 25, 15 പേര്‍ തുഴയുന്ന മത്സരം, വനിതകളുടെ മത്സരം എന്നിങ്ങനെയാണ് നടക്കുക. ജലോത്സവത്തിന് മാറ്റുകൂട്ടാന്‍ വെടിക്കെട്ടും നടക്കും. സമ്മാനത്തുകയുടെ കാര്യത്തില്‍ ക്ളബുകളുടെ യോഗത്തിനുശേഷം തീരുമാനിക്കും. യോഗം എ.ഡി.എം അംബുജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. ജാനകി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് മാധവന്‍ മണിയറ, മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, നാഗേഷ് തെരുവത്ത്, അഡ്വ. കെ.കെ. രാജേന്ദ്രന്‍, പി.കെ. ഫൈസല്‍, ടി.വി. കണ്ണന്‍, എം.പി. പത്മനാഭന്‍, പി.എ. നായര്‍ എന്നിവര്‍ സംസാരിച്ചു. ഡി.ടി.പി.സി സെക്രട്ടറി ടി.ജി. അഭിലാഷ്കുമാര്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: കെ. കുഞ്ഞിരാമന്‍ (ചെയ), മാധവന്‍ മണിയറ (വര്‍ക്കിങ് ചെയ), ടി.ജി. അഭിലാഷ്കുമാര്‍ (കണ്‍), ടി.വി. കണ്ണന്‍ (വര്‍ക്കിങ് കണ്‍), അഡ്വ. കെ.കെ. രാജേന്ദ്രന്‍ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.