മേഖല ക്ഷീരലാബ് പ്രവര്‍ത്തനം തുടങ്ങിയില്ല

ചെറുവത്തൂര്‍: പാലിന്‍െറ ഗുണമേന്മ പരിശോധിക്കുന്നതിന് നിര്‍മിച്ച കുമ്പളയിലെ മേഖലാ ക്ഷീരലാബ് പ്രവര്‍ത്തനമാരംഭിച്ചില്ല. മൂന്നു കോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടമാണ് ജീവനക്കാരെ നിയമിക്കാത്തതിനെ തുടര്‍ന്ന് നോക്കുകുത്തിയായത്. ഉദ്യോഗസ്ഥരെ നിയമിച്ചാല്‍ മാത്രമേ പാലിന്‍െറ ഗുണമേന്മ പരിശോധിക്കുന്നതിനുള്ള എന്‍.എ.ബി.എല്‍ (നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബറേഷന്‍ ലബോറട്ടറീസ്) അംഗീകാരം ലഭിക്കുകയുള്ളൂ. ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ക്ഷീരവകുപ്പ് ധനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥരുടെ നിയമനം അകാരണമായി നീളുകയാണ്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് ജില്ലയിലേക്കത്തെുന്ന പാലും പാലുല്‍പന്നങ്ങളും പരിശോധിക്കുകയെന്നതാണ് ലാബിന്‍െറ ലക്ഷ്യം. അതോടൊപ്പം പാല്‍വിതരണ സംഘങ്ങള്‍, ടാങ്കര്‍ ലോറികള്‍, സൊസൈറ്റികള്‍ എന്നിവിടങ്ങളിലെ പാലിന്‍െറ സാമ്പിളുകളും പരിശോധിക്കും. 40 ലക്ഷത്തോളം രൂപ ചെലവഴിവച്ചാണ് ഏറെ സാങ്കേതികത്തികവുള്ള ഉപകരണങ്ങള്‍ ഇവിടെ എത്തിച്ചത്. ഇതോടൊപ്പം മൊബൈല്‍ ഡെയറി ലാബും പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. ഉടന്‍ മതിയായ ജീവനക്കാരെ നിയമിച്ചില്ളെങ്കില്‍ ഉപകരണങ്ങള്‍ നശിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.