മടിക്കേരി: കുടക് ജില്ലയിലും കേരളത്തിലും നിരവധി വാഹനമോഷണ കേസുകളില്‍ പ്രതികളായ മൂന്നു മലയാളികളെ മടിക്കേരി ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശി ഇപ്പോള്‍ ശിരങ്കാലയില്‍ താമസിക്കുന്ന മുഹമ്മദ് സലീം (31), പത്തനംതിട്ട സ്വദേശി സാജു വര്‍ഗീസ് (33), മലപ്പുറം ജില്ലയിലെ വലമ്പൂര്‍ പോത്ത്കല്ലിലെ മുഹമ്മദ് ശാഫി (28) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച പുലര്‍ച്ചെ മടിക്കേരിയിലെ ചെയിന്‍ ഗേറ്റിന് സമീപം ക്വാളിസ് കാര്‍ സമേതമാണ് പിടിയിലായത്. വാഹനമോഷണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും നമ്പര്‍ പ്ളേറ്റുകളും പൊലീസ് കണ്ടെടുത്തു. വടകരയില്‍നിന്നും ടിപ്പര്‍ ലോറി, കുശാല്‍നഗറില്‍നിന്നും ക്വാളിസ് കാര്‍ എന്നിവ മോഷ്ടിച്ച് കാസര്‍കോട്ടിലുള്ള വാഹനകച്ചവടക്കാര്‍ക്ക് കൈമാറിയതായി പൊലീസ് പറഞ്ഞു. കോഴിക്കോട് എലത്തൂരില്‍നിന്ന് മോഷ്ടിച്ച ടിപ്പര്‍ലോറി കുശാല്‍നഗറില്‍ കണ്ടത്തെുകയുണ്ടായി. ഇവരുടെ സുഹൃത്തുക്കളെന്ന് കരുതുന്നവരില്‍നിന്ന് മതിയായരേഖകളില്ലാത്ത ക്വാളിസ്, ബുള്ളറ്റ് ബൈക്ക്, പള്‍സര്‍, ഓട്ടോ എന്നിവയും പൊലീസ് പിടിച്ചെടുത്തു. മുഹമ്മദ് സലീം 1990ല്‍ ഹാസന്‍, കുടക്, കാസര്‍കോട് എന്നിവിടങ്ങളില്‍ വാഹനമോഷണ കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ്. മൂന്നുപേരെയും 15 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.