കോളയാട് ട്രൈബല്‍ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം 35ഓളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പേരാവൂര്‍/കൂത്തുപറമ്പ്: കോളയാട് പെണ്‍കുട്ടികളുടെ ട്രൈബല്‍ പ്രീമെട്രിക് ഹോസ്റ്റലിലെ 35ഓളം വിദ്യാര്‍ഥികളെ ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളയാട് സെന്‍റ് കോര്‍ണേലിയൂസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സെന്‍റ് സേവ്യേഴ്സ് യു.പി സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ ചികിത്സയിലുള്ളത്. 79 വിദ്യാര്‍ഥിനികളാണ് ഹോസ്റ്റലിലുള്ളത്. അനുശ്രീ (14), കൃഷ്ണപ്രിയ (14), സൗമ്യ (14), ഭവിന (14), അനന്യ (13), ശബരി (13), ആതിരദാസ് (13), വിസ്മയ (13), പ്രതീക്ഷ (14), നിവേദ്യ (14), ബവിത (13), നവ്യ (13), ജിസ്ന (14), മഞ്ജുഷ (12), നന്ദന, ഷില്‍ന, പ്രിയ, ശരണ്യ, വര്‍ഷ, വിജിഷ, രാജി, അഞ്ജു, കാവ്യ, ക്ഷേമ, രേഷ്മ, ഷൈമ, സൗമ്യ തുടങ്ങിയവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 16 കുട്ടികള്‍ നിരീക്ഷണത്തിലാണ്. ഇന്നലെ രാവിലെ എട്ടരയോടെ ഹോസ്റ്റലില്‍നിന്ന് ഉപ്പുമാവും പഴവും കഴിച്ച വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടത്. ഭക്ഷണം കഴിച്ചശേഷം സ്കൂളിലത്തെിയ കുട്ടികളെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും പിന്നീട് കൂത്തുപറമ്പ് താലൂക്കാശുപത്രിയിലും എത്തിക്കുകയായിരുന്നു. ആര്‍ക്കും ഗുരുതര പ്രശ്നങ്ങളില്ല. താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ മുകുന്ദിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടികളെ പരിശോധിച്ചത്. ഭക്ഷണം കഴിക്കുമ്പോള്‍തന്നെ രുചിവ്യത്യാസമുള്ളതായി പല കുട്ടികളും പരാതി പറഞ്ഞിരുന്നു. ഇതത്തേുടര്‍ന്ന് മറ്റുള്ളവര്‍ക്ക് ഈ ഭക്ഷണം നല്‍കിയിരുന്നില്ളെന്നാണ് അറിയുന്നത്. സംഭവത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളെ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യ, ജില്ലാപഞ്ചായത്ത് അംഗം വി.കെ. സുരേഷ് ബാബു, കൂത്തുപറമ്പ് നഗരസഭാ ചെയര്‍മാന്‍ എം. സുകുമാരന്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എ. അശോകന്‍, സി.പി.എം നേതാക്കളായ എം. സുരേന്ദ്രന്‍, വത്സന്‍ പനോളി, കെ. ധനഞ്ജയന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലാ കുറിച്യമുന്നേറ്റ സമിതി കോളയാട് ടൗണില്‍ പ്രതിഷേധപ്രകടനവും യോഗവും സംഘടിപ്പിച്ചു. ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തെക്കുറിച്ച് ആരോപണമുയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.