ക്ഷീര കര്‍ഷകര്‍ക്ക് ഫെസിലിറ്റേഷന്‍ സെന്‍റര്‍ തുറന്നു

തലശ്ശേരി: തലശ്ശേരി ക്ഷീരവ്യവസായ സഹകരണസംഘത്തിന്‍െറ ഹെഡ് ഓഫിസിനോട് ചേര്‍ന്ന് നിര്‍മിച്ച ഫാര്‍മേഴ്സ് ഫെസിലിറ്റേഷന്‍ കം ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ സി.കെ. രമേശന്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ എന്‍. രാധാകൃഷ്ണന്‍, കാത്താണ്ടി റസാഖ്, അഞ്ചരക്കണ്ടി ക്ഷീരസംഘം പ്രസിഡന്‍റ് കെ.കെ. ജയരാജന്‍, പി. ശ്രീധരന്‍, പിണറായി ക്ഷീരസംഘം പ്രസിഡന്‍റ് മേപ്പാട്ട് വിജയന്‍, പാതിരിയാട് ക്ഷീരസംഘം പ്രസിഡന്‍റ് എം. സുഗതന്‍, പിണറായി ക്ഷീരസംഘം സെക്രട്ടറി കെ. രഞ്ജിത്ത്, തലശ്ശേരി ക്ഷീരസംഘം വൈസ് പ്രസിഡന്‍റ് എ. രമേശന്‍, എന്‍.വി. രാഘവന്‍, തലശ്ശേരി ക്ഷീരസംഘം സെക്രട്ടറി എസ്.ടി. ജയ്സണ്‍ എന്നിവര്‍ സംസാരിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജയിന്‍ ജോര്‍ജ് ക്ഷീരകര്‍ഷകരെയും ക്ഷീരവികസന ഓഫിസര്‍ വി.കെ. നിഷാദ് എസ്.എസ്.എല്‍.സി പരീക്ഷാ വിജയികളെയും തലശ്ശേരി കോഓപ് റൂറല്‍ ബാങ്ക് പ്രസിഡന്‍റ് പുഞ്ചയില്‍ നാണു പ്ളസ് ടു വിജയികളെയും അനുമോദിച്ചു. കൂടുതല്‍ പാല്‍ വില്‍പന നടത്തിയ ജീവനക്കാരനെ നഗരസഭാ കൗണ്‍സിലര്‍ എം.പി. അരവിന്ദാക്ഷന്‍ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.