തലശ്ശേരി: കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാമ്പസിലെ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിന്‍െറ നഷ്ടപ്പെട്ട അംഗീകാരം പുന:സ്ഥാപിക്കുന്നതിന്‍െറ ഭാഗമായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രതിനിധി സംഘം വ്യാഴാഴ്ച സെന്‍ററില്‍ സന്ദര്‍ശനം നടത്തി. ഗുജറാത്ത് ഹൈകോടതി റിട്ട. ജഡ്ജി ആര്‍.ഡി. വ്യാസിന്‍െറ നേതൃത്വത്തിലത്തെിയ സംഘം തയാറാക്കുന്ന റിപ്പോര്‍ട്ട് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ലീഗല്‍ എജുക്കേഷന്‍ കമ്മിറ്റിയില്‍ സമര്‍പ്പിക്കും. കമ്മിറ്റിയാണ് അംഗീകാരം നല്‍കുന്നത് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കുക. വാര്‍ഷിക അഫിലിയേഷന്‍ ഫീസ് ഏഴ് വര്‍ഷമായി സര്‍വകലാശാല അടയ്ക്കാത്തതാണ് അംഗീകാരം നഷ്ടമാകാന്‍ കാരണം. നിയമപഠനകേന്ദ്രമെന്ന നിലയില്‍ അടിസ്ഥാനസൗകര്യങ്ങളൊരുക്കാത്തതും സ്ഥിരം അധ്യാപകരെ നിയമിക്കാത്തതിലും പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ നിരാഹാരമുള്‍പ്പെടെ നടത്തി കാമ്പസ് ഉപരോധിച്ചിരുന്നു. ബാര്‍ കൗണ്‍സില്‍ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയര്‍മാന്‍ അപൂര്‍വകുമാര്‍ ശര്‍മ, പ്രഫ. ബി.സി. ഠാക്കൂര്‍, നാഷനല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂനിവേഴ്സിറ്റി വി.സി പ്രഫ. വിജയകുമാര്‍, ബി.സി.ഐ കേരള പ്രതിനിധി അഡ്വ. ടി.എസ്. അജിത്ത്, പ്രഫ. കെ.എം. ജോര്‍ജ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പൂര്‍വവിദ്യാര്‍ഥികളെ പ്രതിനിധാനംചെയ്ത് അഡ്വ. എ.എന്‍. ഷംസീര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ എം. പ്രകാശന്‍, അഡ്വ. പി. സന്തോഷ്കുമാര്‍, ഡോ. വി.എ. വില്‍സന്‍, പ്രോ. വൈസ് ചാന്‍സലര്‍ ഡോ. ടി. അശോകന്‍, രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത്, കാമ്പസ് ഡയറക്ടര്‍ ഡോ. കെ. ഗംഗാധരന്‍, പി.ടി.എയെ പ്രതിനിധാനം ചെയ്ത് അഡ്വ. വാസു തോട്ടത്തില്‍, ദാമോദരന്‍ എന്നിവരും കാമ്പസിലത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.