അപകടത്തില്‍ തകര്‍ന്ന ബൂത്ത് പുനര്‍നിര്‍മിച്ചില്ല: മുഴപ്പിലങ്ങാട് ടോള്‍ പുനരാരംഭിച്ചു

മുഴപ്പിലങ്ങാട്: അപകടത്തില്‍പെട്ട ടോള്‍ബൂത്ത് പുനര്‍നിര്‍മിക്കാതെ മുഴപ്പിലങ്ങാട്ട് വ്യാഴാഴ്ച ടോള്‍പിരിവ് പുന$സ്ഥാപിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് കണ്ടെയ്നര്‍ ട്രക്ക് ഇടിച്ചുകയറി ടോള്‍ബൂത്ത് തകര്‍ന്നത്. അപകടത്തില്‍ ബൂത്ത് മാനേജര്‍ സഹദേവന്‍ മരിക്കുകയും നാലു ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജീവനക്കാര്‍ക്ക് അടിസ്ഥാന സുരക്ഷാസംവിധാനം ഒരുക്കുകയോ ബൂത്ത് പുനര്‍നിര്‍മിക്കുകയോ ചെയ്യാതെയാണ് ടോള്‍ബൂത്തില്‍ വീണ്ടും പിരിവ് തുടങ്ങിയത്. അപകടംകാരണം വിച്ഛേദിക്കപ്പെട്ട വൈദ്യുതിബന്ധവും പുന$സ്ഥാപിച്ചിട്ടില്ല. പരിക്കേറ്റജീവനക്കാര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ തകര്‍ന്ന കെട്ടിടത്തിന്‍െറ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തിട്ടില്ല. വ്യാഴാഴ്ച രാവിലെ പുതിയ മാനേജറും ജീവനക്കാരുമായാണ് ടോള്‍ പിരിവ് പുന$സ്ഥാപിച്ചത്. ഗേറ്റോ മറ്റ് അടിസ്ഥാനസംവിധാനമോ ഇല്ലാതെയാണ് ദേശീയപാതയില്‍ ബൂത്ത് പ്രവര്‍ത്തിക്കുന്നത്. അമിതവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ക്കിടയില്‍ ജീവനക്കാര്‍ ജീവന്‍ പണയംവെച്ച് ടോള്‍ പിരിക്കേണ്ട സാഹചര്യമാണുള്ളത്. പാതയുടെ ഇരുവശവും ടോള്‍പിരിവ് കരാറെടുത്ത കോണ്‍ട്രാക്ടിങ് കമ്പനി 10 ഇഞ്ച് കനത്തില്‍ കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിച്ചിരുന്നു. ഇതുകാരണം രണ്ടു വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പരിമിത സൗകര്യമേ ഇവിടെയുള്ളൂ. ഇത് അപകടത്തിന് കാരണമാകുമെന്ന് നാട്ടുകാര്‍ മുമ്പേ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടയിലിരുന്നാണ് റോഡിന്‍െറ മധ്യഭാഗത്ത് ജീവനക്കാര്‍ ടോള്‍ പിരിവിനുവേണ്ടി നില്‍ക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.