യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

ചെറുപുഴ: ടൂറിസ്റ്റ് ഹോമില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ചെറുപുഴയിലെ എ.കെ ടൂറിസ്റ്റ്ഹോമില്‍ ഞായറാഴ്ച പുലര്‍ച്ചെ പെരിങ്ങോം പെടേന സ്വദേശി കൊമ്മച്ചി നബീലിനെ (30) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇയാളുടെ സുഹൃത്തും രാമന്തളി സ്വദേശിയുമായ മുഹമ്മദ് അമീനിനെയാണ് (34) പയ്യന്നൂര്‍ സി.ഐ വി. രമേശന്‍ അറസ്റ്റ് ചെയ്തത്. മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാണ് അമീന്‍ സുഹൃത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ആക്രമണം നടന്ന ദിവസംതന്നെ ചെറുപുഴ എസ്.ഐ കെ.വി. സ്മിതേഷിന്‍െറ നേതൃത്വത്തില്‍ പ്രതിയെ പിടികൂടിയിരുന്നു. കേസന്വേഷണത്തിന്‍െറ ഭാഗമായി കണ്ണൂരില്‍നിന്ന് ഫോറന്‍സിക് സയന്‍സ് വിഭാഗവും വിരലടയാള വിദഗ്ധരും ടൂറിസ്റ്റ്ഹോമിലത്തെി പരിശോധന നടത്തുകയും രക്തസാമ്പിളുകളും വിരലടയാളങ്ങളും ശേഖരിക്കുകയും ചെയ്തിരുന്നു. സാരമായി പരിക്കേറ്റ നബീല്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.