നാഗസാക്കി ഓര്‍മകളില്‍ സമാധാനത്തിന്‍െറ ബലൂണുകള്‍

തൃക്കരിപ്പൂര്‍: അണുബോംബ് ദുരിതം വിതച്ച ജപ്പാനിലെ നാഗസാക്കി ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്കൂള്‍ കുട്ടികള്‍ നൂറുകണക്കിന് ബലൂണുകള്‍ വാനില്‍ പറത്തി. രണ്ടാം ലോകയുദ്ധത്തില്‍ അമേരിക്കയുടെ ബോംബ് വര്‍ഷത്തിന്‍െറ 71ാമത് വാര്‍ഷിക വേളയിലായിരുന്നു പടന്ന കടപ്പുറം ഗവ.ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചത്. സമാധാന സന്ദേശം ആലേഖനം ചെയ്ത ആയിരക്കണക്കിന് ഹൈഡ്രജന്‍ ബലൂണുകളാണ് അന്തരീക്ഷത്തില്‍ വിലയം പ്രാപിച്ചത്. യുവജനങ്ങളില്‍ യുദ്ധവിരുദ്ധ സന്ദേശം എത്തിക്കുന്നതിനാണ് സ്കൂളധികൃതര്‍ പരിപാടി സംഘടിപ്പിച്ചത്. കായികാധ്യാപകന്‍െറ നേതൃത്വത്തില്‍ പ്രത്യേക ഡിസ്പ്ളേക്ക് ശേഷമാണ് ബലൂണുകള്‍ ആകാശത്ത് സമാധാനത്തിന്‍െറ വര്‍ണങ്ങള്‍ ചാലിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.